Tuesday, November 3, 2026

ബംഗ്ലാദേശ് പറയുന്നത്….! ഹിന്ദുക്കൾക്കെതിരായ വംശഹത്യയിൽ സമൂഹം പാലിക്കുന്ന നിശബ്ദതയ്ക്കെതിരെ സംവാദവുമായി ഹിന്ദുധർമ്മ പരിഷത്ത് ; തത്വമയി ന്യൂസ് ചീഫ് എഡിറ്റർ രാജേഷ് ജി പിള്ളയടക്കമുള്ള പ്രമുഖർ പങ്കെടുക്കുന്നു

തിരുവനന്തപുരം : ബംഗ്ലാദേശിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ച് പലായനം ചെയ്തിട്ടും അക്രമികൾ കൊലവിളിയോടെ അക്രമം അഴിച്ചുവിടുകയാണ്. ഹിന്ദുക്കളെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് ബംഗ്ലാദേശിൽ അരങ്ങേറുന്നത്. എന്നാൽ വേട്ടക്കാരൻ്റയും ഇരയുടേയും മതം നോക്കി മാത്രം പ്രതികരിക്കുന്നവർ ഇതൊന്നും അറിഞ്ഞില്ലെന്ന മട്ടാണ്. അതിനാൽ തന്നെ ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തിൽ ഇങ്ങനെ സമൂഹം പാലിക്കുന്ന നിശബ്ദതയ്ക്കെതിരെ സംവാദം സംഘടിപ്പിക്കുകയാണ് ഹിന്ദുധർമ്മ പരിഷത്ത്.

ആഗസ്റ്റ് പതിമൂന്നാം തീയതി വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ചാണ് സംവാദം നടക്കുന്നത്. തത്വമയി ന്യൂസ് ചീഫ് എഡിറ്റർ രാജേഷ് ജി പിള്ള, ജനം ടി വി മുൻ ചീഫ് എഡിറ്റർ ജി കെ സുരേഷ് ബാബു, ഹിന്ദുധർമ്മ പരിഷത്ത് പ്രസിഡന്റ് എം ഗോപാൽജി, ചരിത്രകാരൻ പ്രൊഫ. ടി പി ശങ്കരൻകുട്ടി നായർ എന്നിവർ സംവാദത്തിൽ പങ്കെടുക്കും.

Related Articles

Latest Articles