Monday, May 20, 2024
spot_img

ബാങ്ക് പരീക്ഷകള്‍ പ്രാദേശിക ഭാഷയില്‍ നടത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ദില്ലി: ബാങ്ക് പരീക്ഷകള്‍ ഇനിമുതല്‍ പ്രാദേശിക ഭാഷകളിലും നടത്തണമെന്ന ആവശ്യം പരിഗണിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. പാര്‍ലമെന്റിലെ ശൂന്യവേളയിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ണാടകയില്‍നിന്നുള്ള എം പി ജി സി ചന്ദ്രശേഖര്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.

ഉദ്യോഗാര്‍ഥികളുടെ സൗകര്യം പരിഗണിച്ച് ഇംഗ്ലീഷിനും ഹിന്ദിക്കും പുറമേ പ്രാദേശിക ഭാഷയിലും ചോദ്യങ്ങള്‍ നല്‍കണമെന്നായിരുന്നു ചന്ദ്രശേഖറിന്റെ ആവശ്യം. കന്നഡയിലാണ് ചന്ദ്രശേഖര്‍ ആവശ്യം ഉന്നയിച്ചത്. ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനായ വെങ്കയ്യ നായിഡു ഇത് പരിഭാഷപ്പെടുത്തുകയായിരുന്നു.

തമിഴ്‌നാട് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള അംഗങ്ങള്‍ ഈ ആവശ്യത്തെ പിന്താങ്ങി. അതേസമയം സഭയില്‍ മാതൃഭാഷയില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്ന അംഗങ്ങള്‍ അക്കാര്യം നേരത്തേ അറിയിച്ചാല്‍ തത്സമയ തര്‍ജമയ്ക്ക് സൗകര്യം ചെയ്യാമെന്ന് വെങ്കയ്യ നായിഡു അറിയിച്ചു.

Related Articles

Latest Articles