Friday, November 6, 2026

44 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പ് : പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും ഭരണമാറ്റം ഉണ്ടായേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ 44 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. പല പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും ഭരണമാറ്റം ഉണ്ടാക്കുന്നതിന് വരെ ഈ ഉപതെരഞ്ഞെടുപ്പ് ഫലം കാരണമായേക്കും.

തദ്ദേശ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. മലമ്പുഴ പഞ്ചായത്ത് 7ാം വാര്‍ഡ് ബിജെപി നിലനിര്‍ത്തി. 55 വോട്ടിന്റെ ഭൂരിപക്ഷത്തിന് സൗമ്യ സതീഷ് ആണ് ജയിച്ചത്.
കൊല്ലം അഞ്ചലിലും, നെടുംപുറത്തും എല്‍ഡിഎഫ് നിലനിര്‍ത്തി. കൊടുവള്ളി നഗരസഭയിലെ വാരിക്കുഴിത്താഴം 14ാം ഡിവിഷനില്‍ 307 വോട്ടിന് എല്‍ഡിഎഫ് വിജയിച്ചു.

കല്ലറ ഗ്രാമ പഞ്ചായത്തില്‍ മൂന്നാം വാര്‍ഡില്‍ യുഡിഎഫിന് ജയം. ഇതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി.
തിരുവനന്തപുരം കുന്നത്ത് കാല്‍ പഞ്ചായത്തിലെ കോട്ടുകോണം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി

കോതമംഗലം നെല്ലിക്കുഴിയില്‍ എല്‍ഡിഎഫിന് ജയം. 14 ആം വാര്‍ഡില്‍ ടിഎം അബ്ദുല്‍ അസീസ് വിജയിച്ചു. 270 വോട്ടിനാണ് ജയം. തിരുവനന്തപുരം നാവായിക്കുളം പഞ്ചായത്തിലെ ഇടമണ്‍നില വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു.

കൊല്ലം അഞ്ചല്‍ ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ എല്‍ഡിഫിന് വിജയം. നസീമ സലീം വിജയിച്ചത് 46 വോട്ടിന്. കൊടുവള്ളി നഗരസഭയിലെ പതിനാലാം ഡിവിഷന്‍ വാരിക്കുഴിതാഴത്ത് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. 307 വോട്ടുകള്‍ക്കാണ് സിപിഐഎമ്മിലെ അരീക്കോട്ടില്‍ അനിത തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ 36 അംഗ നഗരസഭാ കൗണ്സിലില്‍ എല്‍ ഡി എഫിന് 16 അംഗങ്ങളായി.
ഇന്ന് ജയിക്കുന്നവര്‍ക്ക് കഷ്ടിച്ച് ഒരു വര്‍ഷം മാത്രമേ അധികാരത്തില്‍ തുടരാന്‍ സാധിക്കൂ. അടുത്ത വര്‍ഷമാണ് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്

Related Articles

Latest Articles