Wednesday, May 15, 2024
spot_img

ബാങ്കുകള്‍ക്ക് നാളെ മുതല്‍ 5 ദിവസം അവധി

ദില്ലി: നവംബർ മാസത്തിലെ ആദ്യ ആഴ്ച്ചയിൽ ബാങ്കുകൾക്ക് 5 ദിവസം അവധി. നവംബര്‍ മൂന്ന് ബുധനഴ്ച മുതല്‍ നവംബര്‍ ഏഴ് ഞായര്‍ വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്ക് ഇടപാടുകള്‍ നടത്താന്‍ ഈ ആഴ്ചയില്‍ ചൊവ്വാഴ്ച മാത്രമാണ് അവശേഷിക്കുന്നത്.എല്ലാ സ്വകാര്യ, സര്‍ക്കാര്‍ ബാങ്കുകളും അടുത്ത ആഴ്ച 5 ദിവസത്തേക്ക് അടച്ചിരിക്കും. നവംബര്‍ മാസത്തിൽ രാജ്യത്തുടനീളം നീണ്ടുനില്‍ക്കുന്ന ഉത്സവങ്ങളില്‍ 17 ദിവസം വരെ ബാങ്കുകള്‍ അടഞ്ഞുകിടക്കും.

നവംബര്‍ മൂന്നിന് നരക ചതുര്‍ദശിയോടനുബന്ധിച്ച് ബെംഗളൂരുവില്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും. നവംബര്‍ 4 ന് ദീപാവലി അമാവാസി (ലക്ഷ്മി പൂജ) / ദീപാവലി / കാളി പൂജ – ബെംഗളൂരു ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകള്‍ക്ക് അവധി. നവംബര്‍ 5ന് ദീപാവലി (ബലി പ്രതിപദ) / വിക്രം സംവത് പുതുവത്സരം / ഗോവര്‍ദ്ധന്‍ പൂജ – അഹമ്മദാബാദ്, ബേലാപൂര്‍, ബാംഗ്ലൂര്‍, ഡെറാഡൂണ്‍, ഗാംഗ്ടോക്ക്, ജയ്പൂര്‍, കാണ്‍പൂര്‍, ലഖ്നൗ, മുംബൈ, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി. നവംബര്‍ 6 ന് ഭായ് ദൂജ് / ചിത്രഗുപ്ത ജയന്തി / ലക്ഷ്മി പൂജ / ദീപാവലി / നിങ്കോള്‍ ചക്കോബ – ഗാംഗ്‌ടോക്ക്, ഇംഫാല്‍, കാണ്‍പൂര്‍, ലഖ്‌നൗ, ഷിംല എന്നിവിടങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി. ഞായഴ്ചയായ നവംബര്‍ 7 ന് പ്രതിവാര അവധിയാണ്.

Related Articles

Latest Articles