Saturday, January 10, 2026

രാജ്യത്തെ ന്യൂസ് ചാനലുകളുടെ ടിആർപി റേറ്റിങ് പുറത്തുവിടാൻ ബാർകിന് നിർദ്ദേശം നൽകി കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയം

ദില്ലി:രാജ്യത്തെ ന്യൂസ് ചാനലുകളുടെ ടിആർപി റേറ്റിംഗ് പുറത്തുവിടാൻ നിർദ്ദേശം നൽകി കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയം.

ബ്രോഡ്കാസ്റ്റേഴ്സ് ഓഡിയൻസ് ആൻഡ് റിസർച്ച് കൗൺസിലിനാണ് (ബാർക്) കേന്ദ്രമന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്.

അതേസമയം എത്രയും വേഗം റേറ്റിംഗ് പുറത്തുവിടണമെന്നാണ് മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം. കഴിഞ്ഞ മൂന്ന് മാസത്തെ റേറ്റിംഗ് ഓരോ മാസത്തെ കണക്കിൽ പുറത്തുവിടണമെന്നും മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ചില ചാനലുകൾ ടിആർപി റേറ്റിംഗിൽ കൃത്രിമം കാണിച്ചതിനെ തുടർന്ന് റേറ്റിംഗ് നിർത്തലാക്കിയിരുന്നു.

മാത്രമല്ല കഴിഞ്ഞ വർഷം ഒക്ടോബർ ആറിനാണ് ടിആർപി തട്ടിപ്പ് കേസിൽ മുംബൈ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. 15ലധികം ആളുകളെയാണ് അന്ന് കേസിൽ അറസ്റ്റ് ചെയ്തിരുന്നത്.

തിരുവാഭരണ ഘോഷയാത്ര തത്സമയക്കാഴ്ച | Live

Related Articles

Latest Articles