Monday, June 17, 2024
spot_img

ബാര്‍ കോഴ ആരോപണം; ഇന്ന് മുതൽ ക്രൈംബ്രാഞ്ച് അന്വേഷണം; ശബ്ദരേഖ ഗ്രൂപ്പിലിട്ട അനിമോന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ ക്രൈംബ്രാഞ്ച് ഇന്ന് മുതൽ അന്വേഷണം തുടങ്ങും. ഇടുക്കിയിൽ ഇന്നെത്തുന്ന അന്വേഷണ സംഘം കോഴ ആവശ്യപ്പെട്ടുള്ള ശബ്ദരേഖ ഗ്രൂപ്പിലിട്ട അനിമോന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും. അനിമോനെ പോലീസിന് നേരിട്ട് ബന്ധപ്പെടാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. അതുകൊണ്ട് നേരിട്ട് വീട്ടിലെത്തിയായിരിക്കും മൊഴിയെടുക്കുക.

ഗ്രൂപ്പിലുണ്ടായിരുന്ന മറ്റു ബാറുടമകളുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. രണ്ടര ലക്ഷം ആവശ്യപ്പെട്ട്കൊണ്ട് ഗ്രൂപ്പിലിട്ട ശബ്ദ രേഖ തന്‍റേതല്ലെന്ന് അനിമോന്‍ ഇതേവരെ നിഷേധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് എടുക്കുന്ന മൊഴി നിര്‍ണായകമാകും. ക്രൈംബ്രാഞ്ചിന് അനിമോൻ നൽകുന്ന മൊഴിയനുസരിച്ചായിരിക്കും തുടർനീക്കം.

യോഗത്തിൽ പങ്കെടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെെ മൊഴിയും രേഖപ്പെടുത്തും. യോഗത്തിന്റെ വിവരങ്ങളും മിനിറ്റ്സും അന്വേഷണ സംഘം ശേഖരിക്കും. യോഗം നടന്ന ഹോട്ടലിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിക്കും.

Related Articles

Latest Articles