Saturday, April 27, 2024
spot_img

വെങ്ങാനൂർ പൗർണമിക്കാവ് ബാലത്രിപുര സുന്ദരി ദേവി ക്ഷേത്രത്തിൽ ഇന്ന് തിളച്ച എണ്ണയിൽ നീരാട്ട് ; 51 അക്ഷര ദേവതകൾക്ക് പ്രത്യേക പൂജകൾ ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ഷേത്ര ദർശനം നടത്തും

തിരുവനന്തപുരം : വെങ്ങാനൂർ പൗർണമിക്കാവ് ബാലത്രിപുര സുന്ദരി ദേവി ക്ഷേത്രത്തിൽ പൗർണമി ഉത്സവത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 6.30 ന് തിളച്ച എണ്ണയിൽ നീരാട്ട് നടക്കും. നവരാത്രി കഴിഞ്ഞുള്ള ആദ്യ പൗർണമി ആയ ഇന്ന് 51 അക്ഷര ദേവതകൾക്ക് പ്രത്യേക പൂജകളും ഉണ്ടായിരിക്കും.

ഇതിന് മുന്നോടിയായി ഉച്ചയ്ക്ക് 12 .30 ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ഷേത്ര ദർശനം നടത്തും. അദ്ദേഹം ദേവിക്ക് നേർച്ചയായി ചിലമ്പും പട്ട് വസ്ത്രങ്ങളും സമർപ്പിക്കും. ഇന്ന് രാവിലെ പഞ്ചശക്തി പൂജ, ഗണപതി ഹോമം, ദേവിയെ പുറത്തെഴുന്നള്ളിക്കൽ, രാത്രി 7 ന് പൂപ്പട, മഞ്ഞപ്പാൽ നീരാട്ട്, 10 ന് വലിയ ഗുരുസിയോടെ നട അടയ്ക്കുന്നതായിരിക്കും. കൂടാതെ, വൈകുന്നേരം മുതൽ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

Related Articles

Latest Articles