Saturday, October 24, 2026

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര !15 അംഗ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ; സഞ്ജു സാംസൺ മുഖ്യ വിക്കറ്റ് കീപ്പർ

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലിടം നേടി മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരക്ക് 15 അംഗ ടീമിനെയാണ് ഇന്ന് ബിസിസിഐ പ്രഖ്യാപിച്ചത്. സൂര്യകുമാര്‍ യാദവ് നായകനാകുന്ന ടീമില്‍ അക്ഷര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍. ഋഷഭ് പന്തിനെ പിന്തള്ളിയാണ് മുഖ്യ വിക്കറ്റ് കീപ്പറായി സഞ്ജു ടീമിലിടം നേടിയത്. പേസര്‍ മുഹമ്മദ് ഷമി ടീമിലേക്ക് മടങ്ങിയെത്തി. 2023 നവംബറില്‍ ഏകദിന ലോകകപ്പിലാണ് ഷമി അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ നിതീഷ് റെഡ്ഡിയും ടീമിലെത്തി. ജനുവരി 22ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലാണ് ആദ്യ മത്സരം. 25ന് ചെന്നൈ, 28ന് രാജ്‌കോട്ട്, 31ന് പുനെ, രണ്ടിന് വാഖഡെ എന്നിവിടങ്ങളിലും മത്സരങ്ങള്‍ നടക്കും. ഇംഗ്ലണ്ടിനെതിരെ മൂന്നു ഏകദിന പരമ്പയും കളിക്കുന്നുണ്ട്.

ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (നായകന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍ (വിസി), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി , വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്നോയ്, വാഷിങ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍).

Related Articles

Latest Articles