Sunday, May 12, 2024
spot_img

ആഭ്യന്തര ടൂർണമെൻ്റുകളുടെ സമ്മാനത്തുകയിൽ വൻ വർധനവ് പ്രഖ്യാപിച്ച് ബിസിസിഐ;അടുത്ത സീസൺ മുതൽ രഞ്ജി ട്രോഫി ചാമ്പ്യന്മാർക്ക് ലഭിക്കുക അഞ്ച് കോടി രൂപ

ബിസിസിഐ ആഭ്യന്തര ടൂർണമെൻ്റുകളുടെ സമ്മാനത്തുകയിൽ വൻ വർധനവ് പ്രഖ്യാപിച്ചു. രഞ്ജി ട്രോഫി, ഇറാനി കപ്പ്, ദുലീപ് ട്രോഫി, വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി തുടങ്ങിയ പുരുഷ ടൂർണമെൻ്റുകളുടെയും വനിതാ ടൂർണമെൻ്റുകളുടെയും സമ്മാനത്തുകയും വർധിപ്പിച്ചിട്ടുണ്ട്.

അഞ്ച് കോടി രൂപയാണ് അടുത്ത സീസൺ മുതൽ രഞ്ജി ട്രോഫി ചാമ്പ്യന്മാർക്ക് ലഭിക്കുന്നത്. 2 കോടി രൂപയായിരുന്നു കഴിഞ്ഞ സീസൺ വരെ സമ്മാനത്തുകയായി നൽകിയിരുന്നത്. റണ്ണേഴ്സ് അപ്പിനുള്ള സമ്മാനത്തുക ഒരു കോടി രൂപയിൽ നിന്ന് മൂന്ന് കോടിയായി ഉയർത്തിയിട്ടുണ്ട്. സെമി ഫൈനലിസ്റ്റുകൾക്കുള്ള സമ്മാനത്തുക 50 ലക്ഷത്തിൽ നിന്ന് ഒരു കോടി രൂപയായി ഉയർത്തി. അതോടൊപ്പം, അടുത്ത സീസൺ മുതൽ ഇറാനി കപ്പ് ചാമ്പ്യന്മാർക്ക് 50 ലക്ഷവും റണ്ണേഴ്സ് അപ്പിന് 25 ലക്ഷവും സമ്മാനത്തുകയായി ലഭിക്കും.

Related Articles

Latest Articles