സച്ചിൻ തെണ്ടുൽക്കർ ഏകദിന ലോകകപ്പുമായി
മുംബൈ : ബിസിസിഐയുടെ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കറിന് സമ്മാനിക്കും. നാളെ മുംബൈയിൽ വച്ച് നടക്കുന്ന ബിസിസിഐയുടെ വാർഷിക മേളയിലാണ് സച്ചിന് പുരസ്കാരം നൽകുക.
ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതൽ റൺസ് എന്ന റെക്കോർഡ് നേട്ടത്തിന് ഉടമയാണ് സച്ചിൻ തെണ്ടുൽക്കർ. ടെസ്റ്റിൽ 15,921 റൺസും ഏകദിനത്തിൽ 18,426 റൺസും അദ്ദേഹം നേടിയിട്ടുണ്ട്. രാജ്യത്തിനായി 664 അന്താരാഷ്ട്ര മത്സരങ്ങളിൽ സച്ചിൻ കളത്തിലിറങ്ങി.
കരിയറിൽ 100 സെഞ്ചുറികൾ നേടിയ ഏക കളിക്കാരൻ കൂടിയാണ് അദ്ദേഹം. ഏകദിനത്തിൽ 51 സെഞ്ചുറികളും ടെസ്റ്റിൽ 49 സെഞ്ച്വറി ആണ് സച്ചിൻ ടെണ്ടുൽക്കർ നേടിയിട്ടുള്ളത്. ഏകദിനത്തിൽ ആദ്യമായി ഇരട്ട സെഞ്ചുറി നേടിയ താരവും സച്ചിനാണ്.
മുതിർന്ന ക്രിക്കറ്റ് താരങ്ങൾക്കായി ബിസിസിഐ വർഷംതോറും നൽകിവരുന്ന പുരസ്കാരമാണ് സി കെ നായിഡു ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ്. 2024ലെ സി കെ നായിഡു ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് വിജയിയാണ് സച്ചിൻ ടെണ്ടുൽക്കർ. 2023-ൽ ഈ ബഹുമതി മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രിക്കും വിക്കറ്റ് കീപ്പിംഗ് താരം ഫറോഖ് എഞ്ചിനീയർക്കും ആണ് നൽകിയിരുന്നത്.
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…