Friday, September 18, 2026

തുഷാര്‍ മത്സരിക്കും : മൂന്നു സീറ്റില്‍ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു ബിഡിജെഎസ്

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഘടക കക്ഷിയായ ബിഡിജെസ് മൂന്നു സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ആലത്തൂര്‍- ടി.വി ബാബു, മാവേലിക്കര- തഴവ സഹദേവന്‍, ഇടുക്കി- ബിജുകൃഷ്ണന്‍ എന്നിവരുടെ സ്ഥാനാര്‍ഥിത്വമാണ് പ്രഖ്യാപിച്ചത്‌. അനിശ്ചിതത്വം നിലനില്‍ക്കുന്ന തൃശ്ശൂര്‍, വയനാട് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യപിച്ചിട്ടില്ല.

വയനാട്, തൃശ്ശൂര്‍ സീറ്റുകളില്‍ സ്ഥാനാര്‍ഥികളാരെന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന്‌ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന സാഹചര്യമുണ്ടാകുന്നതനുസരിച്ച് വയനാട്ടിലെ കാര്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.

രണ്ടുദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. തൃശ്ശൂര്‍ സീറ്റില്‍ താന്‍ മത്സരിക്കണമെന്ന ആവശ്യം നിലനില്‍ക്കുന്നതിനാലാണ് അവിടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതിരുന്നത്. ഇക്കാര്യത്തില്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും തുഷാര്‍ പറഞ്ഞു.

Related Articles

Latest Articles