Friday, May 17, 2024
spot_img

നിയന്ത്രണ രേഖയിൽ ചൈനീസ് അധിനിവേശം തടയാൻ സുരക്ഷ ശക്തമാക്കി ഇന്ത്യൻ സൈന്യം

ദില്ലി: അതിർത്തിയിൽ ചൈനീസ് കടന്നുകയറ്റം തടയാൻ ശക്തമായ നീക്കവുമായി ഇന്ത്യൻ സൈന്യം. നിയന്ത്രണ രേഖയിൽ സെൻസറുകളും ക്യാമറകളും ഘടിപ്പിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. കിഴക്കൻ ലഡാക്ക് മുതൽ അരുണാചൽ പ്രദേശ് വരെയുള്ള യഥാർത്ഥ നിയന്ത്രണ രേഖയിൽ സുരക്ഷാ സേന സംവിധാനം ഏർപ്പെടുത്തിയെന്നും സാറ്റ്‌ലൈറ്റ്, ഡ്രോൺ എന്നിവയുടെ സഹായത്തോടെയാണ് ക്യാമറകൾ ഘടിപ്പിച്ചതെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

വിദൂര നിയന്ത്രിതമായ റിമോട്ട് കൺട്രോൾ സംവിധാനവും ഹൈ റെസലൂഷനുമുള്ള അത്യാധുനിക ക്യാമറകളാണ് ചൈനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ സൈന്യം സജ്ജീകരിച്ചിട്ടുള്ളത്. ഇതുവഴി വളരെ ദൂരത്തിൽ നടത്തുന്ന പ്രവൃത്തികൾ വരെ സുരക്ഷാ സേനയ്‌ക്ക് നിരീക്ഷിക്കാൻ സാധിക്കും. അതിർത്തിയിൽ ചൈന അനധികൃതമായി നീക്കങ്ങൾ നടത്തുന്ന സാഹചര്യത്തിലാണ് സൈന്യം സുരക്ഷ ശക്തമാക്കിയത്. ഗാൽവാൻ താഴ്‌വരയിൽ ചൈന നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് പ്രതിരോധ സേന അതിർത്തിയിൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്താൻ തീരുമാനിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles