Saturday, April 20, 2024
spot_img

നെറ്റിയില്‍ ഭസ്മം അണിയുന്നതിന് പിന്നിലെ വിശ്വാസം ഇത്…

ഹൈന്ദവാചാര പ്രകാരം പശുവിന്‍റെ ചാണകം ഗോളാകൃതിയിലാക്കി ശിവാഗ്നിയില്‍ ദഹിപ്പിക്കുന്നതാണ് ഭസ്മം. ആദ്ധ്യാത്മിക നിഷ്ഠയുള്ളവരും മറ്റ് ഭക്തജനങ്ങളും സാധാരണയായി ഉപയോഗിച്ചു വരുന്ന ഒന്നാണ് ഭസ്മം.

ഭസ്മധാരണം ഹൈന്ദവ ജീവിതത്തിലെ ഒരു പ്രധാന ആചാരമാണിത്. ശൈവാരാധനയുമായി ബന്ധപ്പെട്ട ഭസ്മം ശിവക്ഷേത്രങ്ങള്‍, സുബ്രഹ്മണ്യക്ഷേത്രങ്ങള്‍ അയ്യപ്പക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ ഉപയോഗിച്ചു വരുന്നു.

ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ നെറ്റിയില്‍ ഭസ്മം കൊണ്ട് മൂന്ന് വര വരയ്ക്കുന്നത് സാധാരണമായി കാണുന്നതാണ്. ചൂണ്ടുവിരല്‍, നടുവിരല്‍, മോതിരവിരല്‍ എന്നിവ ഉപയോഗിച്ചാണ് വിഭൂതി അഥവാ ഭസ്മം വരയ്ക്കുന്നത്. ഭസ്മം തിന്മയെ അകറ്റും എന്നതാണ് ഭസ്മം അണിയുന്നതിന് പിന്നിലുള്ള വിശ്വാസം. ഇത് നെഗറ്റീവ് ഊര്‍ജത്തില്‍ നിന്ന് സംരക്ഷിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

അഗ്നിയില്‍ എന്തു നിക്ഷേപിച്ചാലും അവ കത്തിയോ അല്ലാതെയോ മറ്റൊരു വസ്തുവായി മാറും. എന്നാല്‍ തീയില്‍ കുറെ ചാമ്പല്‍നിക്ഷേപിച്ചു നോക്കിയാല്‍ അത് ചാമ്പല്‍ ആയി തന്നെ അവശേഷിക്കുന്നു.അതാണ്‌ ഭസ്മമഹത്ത്വം അഥവാ ഭസ്മമഹാത്മ്യം.

Related Articles

Latest Articles