Sunday, May 19, 2024
spot_img

സുഗന്ധ വ്യജ്ഞനങ്ങളുടെ റാണി! അറിയാം ഏലക്കയുടെ ഗുണങ്ങൾ…

സുഗന്ധ വ്യജ്ഞനങ്ങളുടെ റാണിയാണ് ഏലയ്ക്ക. എല്ലാത്തരം ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഏലയ്ക്ക. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനുമെല്ലാം ഏലയ്ക്ക നല്ലതാണ്. ഏലയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കും.

വിഷാദ രോഗത്തെ തടയാനുള്ള കഴിവ് ഏലയ്ക്കക്കുണ്ട്. ആസ്തമ, ബ്രോങ്കൈറ്റീസ് എന്നിങ്ങനെയുള്ള ശ്വാസകോശ രോഗങ്ങളെ തടയാന്‍ ദിവസവും ഏലയ്ക്ക കഴിക്കുന്നതിലൂടെ സാധിക്കും. ഏലയ്ക്കയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.

ഏലയ്ക്ക പ്രമേഹ സാധ്യത കുറയ്ക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ത്വക്ക് രോഗങ്ങളെ നിയന്ത്രിക്കാനും രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും ഏലയ്ക്ക സഹായിക്കും. ഏലയ്ക്കാ വെള്ളം കുടിക്കുന്നതും ശരീരത്തിന് വളരെ നല്ലതാണ്.

ദിവസവും ഓരോ ഗ്ലാസ് ഏലയ്ക്കാ വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ജലദോഷം, തൊണ്ടവേദന എന്നിവയെ അകറ്റുകയും ചെയ്യുന്നു. അല്‍പ്പം ഏലയ്ക്ക പൊടിച്ച്‌ ചായയില്‍ ചേര്‍ത്തു കഴിക്കുന്നതും ആരോഗ്യം മെച്ചപ്പെടുത്തും.

Related Articles

Latest Articles