Monday, January 5, 2026

എന്തു ദുർഗന്ധവും മാറ്റും, ഇതുണ്ടെങ്കിൽ ബാത്ത് റൂം ക്ലീനർ പോലും വേണ്ട; അറിയാമോ വെളുത്തുള്ളിയുടെ ഈ ഗുണങ്ങളെക്കുറിച്ച്

വെളുത്തുള്ളിയ്ക്ക് ധാരാളം ഗുണങ്ങളാണുള്ളത്. എന്നാൽ നിങ്ങൾക്ക് വെളുത്തുള്ളി ദുർഗന്ധം അകറ്റാൻ ഏറ്റവും നല്ലതാണെന്ന കാര്യം അറിയാമോ? എപ്പോഴും ബാത്ത്‌റൂം വളരെധികം ദുര്‍ഗന്ധമുണ്ടാക്കുന്നു എന്നത് വീട്ടമ്മമാരുടെ പരാതിയാണ്. അതിന് വേണ്ടി പരിഹാരം കാണുന്നതിനാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ എന്തൊക്കെയാണ് ഇത് എന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനപ്പെട്ടതാണ്. കാരണം ഇതിന് പെടാപാടു പെടുന്നവര്‍ നിരവധിയാണ്. ഇത്തരം അവസ്ഥയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. വെളുത്തുള്ളി കൊണ്ട് നമുക്ക് ബാത്ത്‌റൂമിലെ എല്ലാ വിധത്തിലുള്ള ദുര്‍ഗന്ധത്തേയും ഇല്ലാതാക്കാവുന്നതാണ്. അതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് നമ്മൾ അറിയിരിക്കണം.

ആരെങ്കിലും അവരുടെ ടോയ്ലറ്റില്‍ വെളുത്തുള്ളി ഗ്രാമ്പൂ ഇടുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ അത് എന്തിനാണ് എന്ന് ചിന്തിക്കുന്നവരാണ് പലരും. കാരണം ഇതിനുപിന്നിലെ ട്രിക്കിനെ പറ്റി പലര്‍ക്കും അറിയില്ല എന്നുള്ളതാണ് സത്യം. എന്നാല്‍ വെളുത്തുള്ളിയില്‍ അല്ലിസിന്‍ എന്ന പദാര്‍ത്ഥം അടങ്ങിയിരിക്കുന്നു, ഇത് വെളുത്തുള്ളിയ്ക്ക് ഗന്ധം നല്‍കുന്നു. മാത്രവ്മല്ല, ഇത് ബാക്ടീരിയകളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും നിങ്ങളുടെ ടോയ്ലറ്റിലെ ഫംഗസ്, ബാക്ടീരിയ എന്നിവയെ വേരോടെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്.
എന്നാൽ ഈ പൊടിക്കൈ എപ്പോഴും പ്രയോഗിക്കേണ്ടത് രാത്രിയില്‍ ആണ്. ഇത് വളരെ ലളിതമായി ഉപയോഗിക്കാവുന്നതാണ് എന്നുള്ളതാണ് സത്യം. നിങ്ങളുടെ ടോയ്ലറ്റില്‍ തൊലികളഞ്ഞ വെളുത്തുള്ളിയോടൊപ്പം ഒരു ഗ്രാമ്പൂ ഇടുക. നിങ്ങള്‍ പകല്‍ സമയത്ത് പല തവണ ടോയ്ലറ്റ് ഉപയോഗിക്കുന്നത് കൊണ് തന്നെ ഈ പൊടിക്കൈ രാത്രിയില്‍ ഉപയോഗിക്കുന്നതാണ് നല്ലത്. രാവിലെ നിങ്ങളുടെ ടോയ്ലറ്റ് ഫ്‌ലഷ് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ടോയ്‌ലറ്റിലെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നു. നിങ്ങള്‍ ഇത് ആഴ്ചയില്‍ രണ്ടുതവണ ചെയ്താല്‍, വെളുത്തുള്ളി നിങ്ങളുടെ ടോയ്ലറ്റ് പൂപ്പല്‍രഹിതമാക്കുന്നു. ഇത് ചെയ്താലും നിങ്ങള്‍ സാധാരണ ചെയ്യുന്നത് പോലെ ടോയ്‌ലറ്റ് കഴുകുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

വെളുത്തുള്ളി വെള്ളത്തിലൂടെയും ഈ പ്രശ്‌നത്തെ പ്രതിരോധിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. രാത്രി കിടക്കുന്നതിന് മുന്‍പ് അല്‍പം വെള്ളം ചൂടാക്കി അതില്‍ വെളുത്തുള്ളി ചെറുതായി അരിഞ്ഞിട്ട് തിളപ്പിക്കുക, ഇത് കൂടാതെ ഇതിലേക്ക് ഒരു ഗ്രാമ്പൂ കഷ്ണം കൂടി ചേര്‍ക്കുക. ഇത് ചെയ്ത ശേഷം നല്ലതു പോലെ തിളപ്പിച്ച് വെള്ളം ചൂടാറിക്കഴിഞ്ഞാല്‍ ആ വെള്ളം ടോയ്‌ലറ്റില്‍ ഒഴിക്കാവുന്നതാണ്. എന്നിട്ട് ഫ്‌ളഷ് ചെയ്യരുത്. ഇത് നിങ്ങളുടെ ടോയ്‌ലറ്റിലെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ്. ഇത്തരത്തിൽ നിരവധി ഗുണങ്ങളാണ് വെളുത്തുള്ളിയ്ക്കുള്ളത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles