ചെന്നൈ: ഭാര്യ വഴക്കു പറഞ്ഞതിന്റെ പേരിൽ യുവാവ് തൂങ്ങിമരിച്ചു. ചെന്നൈ നാമക്കലിലാണ് നാടിനെ നടുക്കിയ സംഭവം. ജോലിക്കു പോകാതെ മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചിരിക്കുന്നതിനാണ് ഭാര്യ ഭര്‍ത്താവിനെ വഴക്ക് പറഞ്ഞത്. നാമക്കല്‍ സ്വദേശി ശക്തിവേല്‍ (30) ആണ് മരിച്ചത്.
ഫ്രീഫയര്‍ ഗെയിം കളിക്കുന്നതിന്റെ പേരില്‍ ഇയാളും ഭാര്യ വിനോദിനിയും വഴക്കു പതിവായിരുന്നു. കഴിഞ്ഞദിവസം രാവിലെ മുതല്‍ ഗെയിമില്‍ മുഴുകിയപ്പോഴാണ് ഭാര്യ ദേഷ്യപ്പെട്ടത്. ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കായി. അതിനു പിന്നാലെ ശക്തിവേല്‍ തൂങ്ങി മരിക്കുകയായിരുന്നവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ നാമക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

