Friday, January 9, 2026

പിസ്തയുടെ ആരോഗ്യ ഗുണങ്ങൾ അറിയാമോ ? ഇതൊന്നു നോക്കൂ

കഴിക്കാന്‍ വളരെ രുചികരവും നിരവധി ആരോഗ്യ ഗുണങ്ങളുമുള്ള ഒന്നാണ് പിസ്ത. പിസ്തയില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ പ്രോട്ടീന്‍, നാരുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് ഇത്. ശരീരത്തിന് ആവശ്യമായ നിരവധി അവശ്യ പോഷകങ്ങള്‍ പിസ്തയില്‍ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനും ഹൃദയത്തിന്റെയും കുടലിന്റെയും ആരോഗ്യത്തിനും പിസ്ത വളരെയധികം ഗുണകരമാണ്.

ഇന്ന് ഐസ്‌ക്രീമുകളിലും മധുരപലഹാരങ്ങളിലുമൊക്കെ പിസ്ത ഉപയോഗിക്കാറുണ്ട്. മാത്രമല്ല പിസ്ത വളരെ പോഷകഗുണമുള്ള ഒന്നാണ്. 28 ഗ്രാം അഥവാ ഏകദേശം 49 പിസ്തകളില്‍ താഴെ പറയുന്ന അളവിലാണ് പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നത്.
മറ്റ് നട്ട്സുകളേക്കാള്‍ കൂടുതല്‍ ആന്റിഓക്‌സിഡന്റുകള്‍ പിസ്തയില്‍ അടങ്ങിയിട്ടുണ്ട്. പിസ്തയില്‍ ല്യൂട്ടിന്‍, സിയാക്സാന്തിന്‍ എന്നിവയും ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും കണ്ണിന്റെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ആന്റിഓക്‌സിഡന്റുകളാണ്.

പിസ്തയില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അമിനോ ആസിഡുകളും പിസ്തയില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് സ്വയം നിര്‍മ്മിക്കാന്‍ കഴിയാത്ത ഒന്നാണ് അമിനോ ആസിഡ്. അതിനാല്‍ അവ ഭക്ഷണത്തില്‍ നിന്ന് നേടണം.

പിസ്തയില്‍ നാരുകളും പ്രോട്ടീനും ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് കഴിച്ചാല്‍ വയറ് നിറഞ്ഞതായി തോന്നുകയും മറ്റ് ഭക്ഷണങ്ങള്‍ കുറച്ച്‌ കഴിക്കാന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും.

Related Articles

Latest Articles