Thursday, May 9, 2024
spot_img

ഐസ്‌ക്രീം സ്റ്റിക്കിൽ ദുർഗ്ഗാ ദേവിയുടെ ചൈതന്യ രൂപം; അത്യപൂർവ്വ സൃഷ്ടിയുമായി ഒരു കലാകാരൻ

ഭുവനേശ്വർ: ഐസ്‌ക്രീം സ്റ്റിക്ക് ഉപയോഗിച്ച് ദുർഗ്ഗാ ദേവിയുടെ (Durga Devi) മനോഹര രൂപം നിർമ്മിച്ച് ഒരു കലാകാരൻ. പുരി സ്വദേശിയായ ബിശ്വജിത് നായക് ആണ് ഈ അത്യപൂർവ്വ സൃഷ്ടി ഉണ്ടാക്കിയിരിക്കുന്നത്. നവരാത്രി ഉത്സവാഘോഷങ്ങളിൽ പൂജിക്കുന്ന ദുർഗ്ഗാ ദേവിയുടെ മനോഹരമായ പ്രതിമയാണ് ഈ കലാകാരൻ നിർമ്മിച്ചിരിക്കുന്നത്.

275 ഐസ്‌ക്രീം സ്റ്റിക്കുകൾ ഉപയോഗിച്ചാണ് ദേവിയുടെ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ആറ് ദിവസം കൊണ്ട് നിർമ്മാണം പൂർത്തീകരിച്ചു എന്നാണ് ബിശ്വജിത് പറയുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷൻ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കോർപ്പറേഷന്റെ നിർദ്ദേശമനുസരിച്ച് ദുർഗ്ഗാ ദേവിയുടെ പ്രതിമകൾ നാല് അടിയിൽ കൂടരുത്. മാത്രമവുമല്ല, പൂജാവേദിയിൽ ഒരേ സമയം ഏഴ് പേർക്ക് മാത്രമേ പ്രവേശനാനുമതിയുള്ളു.

എന്താണ് നവരാത്രി ?

പ്രകൃതി ആരാധനയുടെ ആഘോഷമാണ് നവരാത്രി. ആരാധനവിധികളിൽ പ്രകൃതിയുടെ പ്രതീകമായാണ് സ്ത്രീരൂപത്തിലുള്ള ദേവീ ആരാധന കൽപിക്കപ്പെടുന്നത്. വളരെ പൗരാണികമായ അനുഷ്ഠാനമാണിത്. ശിവശക്തി സംയോഗത്തിന്റെ പ്രകൃതി പുരുഷ സംയോഗത്തിന്റെ പ്രതീകം. ദേവീയുടെ സാത്വിക രാജസ താമസ ഭാവങ്ങളെ നവരാത്രിയിൽ ആരാധിക്കുന്നു. ദുർഗാഷ്ടമിക്ക് ദുർഗയായും മഹാനവമിക്കു കാളിയായും വിജയദശമിക്കു സരസ്വതിയായും ദേശവ്യത്യാസങ്ങൾ പ്രകാരം പൂജിക്കപ്പെടുന്നു. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുഷ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാലരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നിങ്ങനെ ദേവിയെ 9 ഭാവങ്ങളിൽ നവരാത്രിയുടെ 9 ദിനങ്ങളിൽ പൂജിക്കുന്നു.

കേരളത്തിൽ പൊതുവെ കലയുടെയും വിദ്യയുടെയും മൂർത്തിയായ സരസ്വതീ സങ്കൽപത്തിലാണ് ആരാധന. അഷ്ടമിനാളിൽ സന്ധ്യക്കു പൂജ വയ്ക്കുന്നു. മൂന്നു ദിവസങ്ങളിൽ വിശേഷ പൂജകൾ നടത്തും. വിജയദശമി നാളിൽ കലകളിലും വിദ്യയിലും കർമ മേഖലകളിലും ദേവീപ്രാർഥനയോടെ തുടക്കം കുറിക്കും. കൊച്ചുകുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കുന്നതും ഈ മുഹൂർത്തത്തിലാണ്.

Related Articles

Latest Articles