Saturday, May 11, 2024
spot_img

മുട്ടയെക്കാള്‍ പ്രോട്ടീന്‍ ലഭിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാമോ ? ഇതൊന്നു വായിച്ചു നോക്കൂ

ഭക്ഷണം കഴിക്കുമ്പോൾ പ്രോട്ടീന്‍ അടങ്ങിയവ കഴിക്കാന്‍ ശ്രമിക്കുക. പ്രോട്ടീന്‍ കുറവ് ശരീരത്തില്‍ ഉണ്ടാവാതെ നോക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഏറ്റവും കൂടുതല്‍ പ്രോട്ടീന്‍ ലഭ്യമാകുന്ന ഭക്ഷ്യവസ്തുവേത് എന്ന ചോദ്യത്തിന് എല്ലാവരും പറയുന്ന ഉത്തരം മുട്ടയെന്നാണ്. അതേസമയം, മുട്ടയെക്കാള്‍ പ്രോട്ടീന്‍ ലഭിക്കുന്ന ഭക്ഷണങ്ങളുമുണ്ട്. അവ എന്തെല്ലാമെന്ന് നമ്മുക്ക് നോക്കാം.

ആരോഗ്യത്തിനും ഏറ്റവും നല്ലതാണ് ബീന്‍സ്. പ്രോട്ടീന്‍റെയും ഇരുമ്പിന്‍റെയും പൊട്ടാസ്യത്തിന്‍റെയും കലവറയാണ് ബീന്‍സ്. പാകം ചെയ്ത അരക്കപ്പ് ബീന്‍സില്‍ നിന്ന് 7.3 ഗ്രാം പ്രോട്ടീന്‍ ലഭിക്കുന്നു. വിറ്റാമിന്‍ സിയും ബീന്‍സില്‍ അടങ്ങിയിട്ടുണ്ട്.

അരിയുടെയും ചപ്പാത്തിയുടെയും കൂടെ ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യമായ ഭക്ഷ്യവസ്തുവാണ് പൊട്ടുകടല. പൊട്ടുകടലയുടെ ഏറ്റവും വലിയ പ്രത്യേകത ഇവയില്‍ കലോറി മൂല്യം കുറവും പ്രോട്ടീന്‍റെ അളവ് വളരെക്കൂടുതലുമാണെന്നതാണ്.

പ്രോട്ടീന്‍ ധാരാളമായി ലഭിക്കുന്ന ഭക്ഷ്യവസ്തുമാണ് പനീര്‍. പനീറില്‍ കലോറി കുറവും പ്രോട്ടീന്‍ വളരെക്കൂടുതലുമാണ്. നാല് ഔണ്‍സ് പനീറില്‍ 14 ഗ്രാം പ്രോട്ടീന്‍ ലഭ്യമാണ്.

ഒരൗണ്‍സ് പാല്‍ക്കട്ടിയില്‍ 6.5 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. പാല്‍ക്കട്ടിയില്‍ പ്രോട്ടീനോടൊപ്പം വിറ്റാമിന്‍ ഡി യും അടങ്ങിയിരിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പ് മാത്രം അടങ്ങിയിരിക്കുന്നതിനാല്‍ പ്രായമുളളവരുടെ എല്ലുകള്‍ക്ക് പാല്‍ക്കട്ടി ദൃഢത നല്‍കുന്നു.

നിങ്ങള്‍ക്ക് മുട്ട അലര്‍ജിയുണ്ടെങ്കില്‍ പ്രോട്ടീന്‍ ലഭിക്കാന്‍ ഏറ്റവും നല്ലമാര്‍ഗമാണ് ചിക്കന്‍. പാചകം ചെയ്ത അരക്കപ്പ് ചിക്കനില്‍ 22 ഗ്രാം പ്രോട്ടീന്‍ ഉണ്ടെന്നാണ് കണക്ക്.

Related Articles

Latest Articles