Sunday, October 4, 2026

കാറും സ്കൂട്ടറും കൂട്ടിയിടിച്ചു; സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

ചാരുംമൂട്: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. പഴകുളം പള്ളിക്കല്‍ ചിറക്കോണില്‍ രാജന്‍ ഷെരീഫാണ് മരിച്ചത്. കെ.പി. റോഡില്‍ ചാരുംമൂട് കരിമുളയ്ക്കലിനു സമീപം ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്. കറ്റാനത്തുള്ള ആശുപത്രി​യില്‍ നിന്ന് സ്കൂട്ടറില്‍ പഴകുളത്തേക്ക് യാത്രചെയ്യുമ്പോഴായിരുന്നു അപകടം.

എതിരെ വന്ന കാറി​ടിച്ച്‌ ഗുരുതരമായി പരിക്കേറ്റു കിടന്ന ഷെരീഫിനെ ആദ്യം നൂറനാട്ടുള്ള സ്വകാര്യാശുപത്രിയിലെത്തിച്ചു. പിന്നീട് തിരുവല്ലയിലുള്ള സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പക്ഷെ ജീവൻ രക്ഷിക്കാനായില്ല.

Related Articles

Latest Articles