Tuesday, May 21, 2024
spot_img

കപട ലിബറലുകളുടെ മൗനത്തെ ചോദ്യം ചെയ്ത് ആര്‍.എസ്.എസും ബിജെ.പിയും, ബംഗാളിലെ കൊലകള്‍ക്ക് പിന്നില്‍ ജിഹാദികള്‍

ദില്ലി : പശ്ചിമ ബംഗാളില്‍ അധ്യാപകനായ ആര്‍എസ്എസ് പ്രവര്‍ത്തകനെയും എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയേയും, ആറ് വയസുകരനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ മതേതരവാദികളുടെ മൗനത്തെ ചോദ്യം ചെയ്ത് ബിജെപി.സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിട്ടും കപ
ട ലിബറലുകള്‍ പുലര്‍ത്തുന്ന നിശബ്ദത ലജ്ജാകരമാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.

ആര്‍എസ്എസ് പ്രവര്‍ത്തകനെയും അയാളുടെ ഗര്‍ഭിണിയായ ഭാര്യയെയും കുട്ടിയെയും കൊന്ന കേസില്‍ പോലീസ് നിഷ്‌ക്രിയത്വം തുടരുകയാണെന്നും ബിജെപി ആരോപിച്ചു. ഈ ക്രൂരകൃത്യത്തെ നിശിതമായി അപലപിക്കുക. ദു:ഖിതരായ കുടുംബത്തോട് സഹാനുഭൂതി പ്രകടിപ്പിക്കാന്‍ ലിബറലുകള്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
”കഴിഞ്ഞ 4 ദിവസത്തിനിടെ പശ്ചിമ ബംഗാളില്‍ എട്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. സംസ്ഥാനം എത്രത്തോളം ഇത് സഹിക്കണം? മാറ്റത്തിനുള്ള സമയം അതിവേഗം അടുക്കുകയാണെന്ന്” ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സ്വപന്‍ ദാസ് ഗുപ്ത പറഞ്ഞു. മുര്‍ഷിദാബാദ് കൂട്ടക്കൊല സംസ്ഥാനത്തെ ക്രമസമാധാനപാലനത്തിന്റെ പൂര്‍ണമായ തകര്‍ച്ചയാണ് കാണിക്കുന്നതെന്ന് ആര്‍എസ്എസ് മുഖവാരികയായ ഓര്‍ഗനൈസര്‍ പറഞ്ഞു. കുറ്റകൃത്യത്തില്‍ ജിഹാദി ഘടകങ്ങള്‍ ഉണ്ടെന്ന ആരോപണവും ഓര്‍ഗനൈസര്‍ മുന്നോട്ട് വച്ചു.

കഴിഞ്ഞ ബുധനാഴ്ച ബംഗാളില്‍ രണ്ട് രണ്ട് ബിജെപി പ്രവര്‍ത്തകരെയും കൊലപ്പെടുത്തിയിരുന്നു ബിര്‍ഭുമിലെ അനിമേഷ് ചക്രബര്‍ത്തിയും നാദിയയിലെ അഹമ്മദ് ഷെയ്ക്കും അടുത്തിടെ ബിജെപിയില്‍ അംഗത്വമെടുത്തവരാണ് ഇരുവരും. പാര്‍ട്ടില്‍ സജീവപ്രവര്‍ത്തനമാരംഭിച്ചതിന് പിറകെയാണ് കൊലപാതകങ്ങള്‍ അരങ്ങേറിയത്.

ആള്‍ക്കൂട്ടകൊലപാതകത്തിന്റെ പേരില്‍ കത്തെഴുതുന്നവര്‍ ഇത്തരം ക്രൂരമായ കൊലപാതകങ്ങള്‍ക്ക് നേരെ മൗനം അവലംബിക്കുകയാണ്, ടിഎംസി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കൊലപാതകങ്ങളില്‍ ജിഹാദി ഘടകങ്ങളും ഉണ്ടെന്നും ഓര്‍ഗനൈസര്‍ കുറ്റപ്പെടുത്തി.

മെയ് 19 മുതല്‍ ജൂണ്‍ 21 വരെ പശ്ചിമ ബംഗാളില്‍ 150 ലധികം രാഷ്ട്രീയ അതിക്രമങ്ങള്‍ നടന്നുവെന്ന നാഷണല്‍ യൂണിയന്‍ ഓഫ് ജേണലിസ്റ്റിന്‍റെ റിപ്പോര്‍ട്ടും ആര്‍.എസ്.എസ് പത്രമായ പാഞ്ചജന്യം ഉദ്ധരിച്ചു. മമത ബാനര്‍ജി ഭരണത്തിന്‍ കീഴില്‍ 81 പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍. പശ്ചിമബംഗാളില്‍ പട്ടാപ്പകല്‍ പോലും ആളുകള്‍ കൊല്ലപ്പെടുകയാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ പറഞ്ഞു. വിഷയത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും , കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്..

Related Articles

Latest Articles