Sunday, May 19, 2024
spot_img

‘സനാതന വിശ്വാസത്തെ വ്രണപ്പെടുത്താനാണ് ബംഗാളിലെ തൃണമൂൽ സർക്കാർ ശ്രമിക്കുന്നത്’; വിമർശനവുമായി യോഗി ആദിത്യനാഥ്

ലക്നൗ: മുർഷിദാബാദിൽ രാമനവമി ആഘോഷത്തിനിടെയുണ്ടായ സംഘർഷങ്ങളിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സനാതന വിശ്വാസത്തെ വ്രണപ്പെടുത്താനാണ് ബംഗാളിലെ തൃണമൂൽ സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

‘ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും രാമനവമി ആഘോഷങ്ങളും ഘോഷയാത്രകളും സുരക്ഷിതമായി നടന്നു. എന്നാൽ പശ്ചിമ ബംഗാളിലെ തൃണമൂൽ സർക്കാർ കാരണമാണ് രാമനവമി ഘോഷയാത്രകൾ അക്രമിക്കപ്പെടുകയും ‘സനാതന’ വിശ്വാസം വ്രണപ്പെടുകയും ചെയ്തത്. മോദിജിയുടെ നേതൃത്വത്തിലും മാർഗനിർദേശത്തിലും ബിജെപി രാജ്യത്തിനുള്ളിൽ സുരക്ഷ മെച്ചപ്പെടുത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മെച്ചപ്പെട്ടുവെന്ന് പറയാൻ ഒരു മടിയുമില്ല’ എന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, മമത ബാനർജിയുടെ പ്രകോപനപരമായ പ്രസംഗം അക്രമത്തിന് കാരണമായെന്ന് സുവേന്ദു അധികാരിയും ആരോപിച്ചിരുന്നു. സംഭവം ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Latest Articles