Saturday, June 1, 2024
spot_img

ഒരേ വിമാനത്തിലെത്തിയ 17 പേര്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 4.94 കിലോ സ്വര്‍ണം; ഞെട്ടലിൽ എയര്‍പോര്‍ട്ടില്‍ ഉദ്യോഗസ്ഥര്‍

ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (Airport) മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 18 യാത്രക്കാരെ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. എയര്‍ അറേബ്യ ഫ്‌ളൈറ്റില്‍ ഷാര്‍ജയില്‍നിന്ന് വന്നവരാണ് പിടിയിലായവരില്‍ 17 പേര്‍. ഒരാള്‍ ദുബായില്‍നിന്ന് എമിറേറ്റ്സ് ഫ്‌ളൈറ്റില്‍ എത്തിയതായിരുന്നു.

ഇവരില്‍നിന്ന് 2.35 കോടി രൂപയുടെ 4.94 കിലോ സ്വര്‍ണം കണ്ടെടുത്തു. എല്ലാവരും തമിഴ്നാട് സ്വദേശികളാണ്. പാസ്‌പോര്‍ട്ട് പരിശോധിച്ചപ്പോള്‍ ഇവര്‍ സ്ഥിരമായി വിദേശ യാത്ര നടത്തുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.

അതേസമയം കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 292 പവന്‍ സ്വര്‍ണവുമായി ദമ്പതികള്‍ പിടിയിലായി . ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ എത്തിയ കോഴിക്കോട് പുറക്കാട് സ്വദേശി നമ്ബൂരി മഠത്തില്‍ ഷെഫീഖ്, ഭാര്യ സുബൈറ എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.

Related Articles

Latest Articles