Friday, March 29, 2024
spot_img

കരിപ്പൂർ വിമാനത്താവളത്തില്‍ വസ്ത്രത്തിനുള്ളിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമം; മലപ്പുറം സ്വദേശി പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. ഷാർജയിൽ നിന്ന് എത്തിയ മലപ്പുറം സ്വദേശിയാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1912 ഗ്രാം സ്വർണ്ണമാണ് കണ്ടെത്തിയത്. പിടികൂടിയ സ്വർണ്ണത്തിന് 78,78,750 രൂപയുടെ മൂല്യമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം കരിപ്പൂർ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം വൻ ലഹരിവേട്ട നടന്ന സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. വിപണിയിൽ 32 കോടി വിലമതിക്കുന്ന ഹെറോയിനാണ് ആഫ്രിക്കൻ വനിതയിൽ നിന്നും ഇന്നലെ പിടികൂടിയത്. അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. സംഘത്തിലെ മറ്റ് കണ്ണികളെ കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന്. ആരാണ് വിമാനത്താവളത്തിൽ ഇവരിൽ നിന്നും മയക്കുമരുന്ന് വാങ്ങാനായി എത്താനിരുന്നത് എന്നതിലും അന്വേഷണം നടക്കുന്നുണ്ട്.

Related Articles

Latest Articles