Thursday, January 1, 2026

ബെംഗളൂരു മയക്കുമരുന്ന് കേസ്. അന്വേഷണം സിനിമാ മേഖലയിലേക്ക് നീളുന്നു.. സിനിമാ മേഖലയിലെ കൂടുതൽ പേര്‍ കുടുങ്ങും

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ സിനിമാ മേഖലയിലെ കൂടുതൽ പേരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ സിസിബി നോട്ടീസ് നൽകി. രണ്ടു നടിമാർക്കാണ് ഹാജരാകാൻ നോട്ടീസ് നൽകിയത്. തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടീസ്.

അതേസമയം മുഹമ്മദ് അനൂപിന് അനിഖയെ പരിചയപ്പെടുത്തിയ ജിംറീൻ ആഷിയെ നാർക്കോട്ടിക് കൺട്രോൾ ബ്യുറോ ഉടൻ അറസ്റ്റ് ചെയ്യും. ഇയാളെ കസ്റ്റഡിയിൽ എടുത്തെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലെ വിവിധയിടങ്ങളിൽ എൻസിബി പരിശോധന നടത്തിയിരുന്നു. ഇതിൽ നിർണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്.

Related Articles

Latest Articles