Tuesday, December 30, 2025

മയക്കുമരുന്നിന്റെ പിടിയിലോ ബോളിവുഡ്? റിയയുടെ മൊഴി നിര്‍ണായകം. അന്വേഷണം പ്രമുഖരിലേക്ക്;‌ കൂടുതൽ ബോളിവുഡ് താരങ്ങള്‍ കുടുങ്ങും

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ അന്വേഷണം നടി റിയ ചക്രബര്‍ത്തിക്ക് പിന്നാലെ പ്രമുഖ ബോളിവുഡ് താരങ്ങളിലേക്കും. സുശാന്തിനൊപ്പം 25 ബോളിവുഡ് താരങ്ങള്‍ ലഹരിമരുന്ന് പാര്‍ട്ടിയില്‍ പങ്കെടുത്തുവെന്നാണ് റിയയും കസ്റ്റഡിയിലുള്ള സഹോദരന്‍ ഷോവിക്കും മൊഴിനല്‍കിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഈ താരങ്ങള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നോട്ടീസ് നല്‍കും.

ബോളിവുഡിലെ കൂടുതല്‍ താരങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് എന്‍സിബി അറിയിക്കുന്നത്. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നടി റിയ ചക്രബര്‍ത്തിയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. മയക്കു മരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച നടി റിയ ചക്രബര്‍ത്തി അതിമാരക ലഹരി മരുന്നുകള്‍ താന്‍ ഉപയോഗിച്ചിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. കഞ്ചാവടക്കം അതിമാരക ലഹരി മരുന്നുകള്‍ താന്‍ ഉപയോഗിച്ചിട്ടുണ്ടെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. സുശാന്ത് അഭിനയിച്ച ഒരു സിനിമയുടെ സെറ്റില്‍ വെച്ചും പല പാര്‍ട്ടികളിലും മയക്കു മരുന്ന് ഉപയോഗിച്ചിരുന്നതായും നടി സമ്മതിച്ചു.

Related Articles

Latest Articles