Sunday, May 19, 2024
spot_img

അനൂപിന്റെ അക്കൗണ്ടുകൾ വഴി ബിനീഷ് കള്ളപ്പണം വെളുപ്പിച്ചു; ബിനീഷിന്റെ ബിനാമിയായി അനൂപ് ബംഗളൂരുവിൽ കെട്ടിപ്പൊക്കിയത് ലഹരിയിൽ നുരഞ്ഞ സാമ്രാജ്യം; നടന്നത് കോടികളുടെ മയക്കുമരുന്ന് കച്ചവടം; ബിനീഷ് ഇന്നും ഹോട്ട്സീറ്റില്‍ തന്നെ

ബംഗളൂരു: ലഹരിക്കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ ബിനീഷ് കോടിയേരിയെ ഇഡി ഇന്നും ചോദ്യം ചെയ്യും. വിത്സൻ ഗാർഡൻ സ്റ്റേഷനിൽ നിന്ന് ഇഡിയുടെ സോണൽ ഓഫീസിലെത്തിച്ചാണ് ചോദ്യം ചെയ്യുക. അനൂപ് മുഹമ്മദുമായുള്ള പണമിടപാടുകളെ കുറിച്ചും ഇതിന്റെ സ്രോതസുമാണ് ഇഡി അന്വേഷിക്കുന്നത്. ഇന്നലെ 12 മണിക്കൂറിലേറെ ബിനീഷിനെ ചോദ്യം ചെയ്തിരുന്നു.

അതേസമയം ബിനീഷിന്റെ സഹോദരൻ ബിനോയ് കോടിയേരി ഇന്ന് കർണാടക ഹൈക്കോടതിയെ സമീപിക്കും. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള ബിനീഷിനെ സന്ദർശിക്കാൻ ബന്ധുക്കൾക്കും അഭിഭാഷകർക്കും അനുമതി നൽകണമെന്നാണ് ആവശ്യം. ഇന്നലെ ബിനീഷിനെ കാണാൻ ബിനോയിയും അഭിഭാഷകരും ഇഡി ഓഫീസിലെത്തിയെങ്കിലും അനുമതി നല്‍കിയില്ല.

Related Articles

Latest Articles