Saturday, May 18, 2024
spot_img

ബെംഗളൂരു ആസ്ഥാനമായി ഐഎസ്ഐഎസ് പ്രവർത്തനം; രണ്ട് പ്രതികളെ എൻ‌ഐ‌എ പിടികൂടി

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായുള്ള ഐഎസ്ഐഎസ് മൊഡ്യൂൾ കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പിടികൂടിയതായി എൻ‌ഐ‌എ. കേസിലെ പ്രതികളായ 40 വയസ്സ് പ്രായമുള്ള അഹമ്മദ് അബ്ദുൾ ഖാദർ , തമിഴ്‌നാട്ടിലെ മുഹമ്മദ് ജമാലുദ്ദീന്റെ മകൻ, രാമനാഥ്പുരം സ്വദേശി, 33 കാരനായ ഇർഫാൻ നാസിർ എന്നിവരെ അറസ്റ്റ് ചെയ്തതായി ആണ് ദേശീയ അന്വേഷണ ഏജൻസി ഇറക്കിയ പത്ര കുറിപ്പിലൂടെ അറിയിച്ചത്.

ചെന്നൈയിലെ ഒരു ബാങ്കിലെ ബിസിനസ് അനലിസ്റ്റായ അഹമ്മദ് അബ്ദുൾ ഖാദറിനെയും ബെംഗളൂരുവിലെ അരി വ്യാപാരിയായ ഇർഫാൻ നസീറിനെയും എൻഐഎ അധികൃതർ ബുധനാഴ്ച രാവിലെ ആണ് അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles