Thursday, January 1, 2026

വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദം കുറയ്ക്കാൻ ഏറ്റവും ഉത്തമം: സ്‌കൂളില്‍ 10 മിനിറ്റ് യോഗ നിര്‍ബന്ധമാക്കി സര്‍ക്കാര്‍

ബംഗളുരു: സംസ്ഥാനത്തെ എല്ലാ പ്രൈമറി, സെക്കൻഡറി സ്‌കൂളുകളിലും ദിവസവും പത്തുമിനിറ്റ് നേരം യോഗ നിര്‍ബന്ധമാക്കി കര്‍ണ്ണാടക സര്‍ക്കാര്‍. ഇതുസംബന്ധിച്ച്‌ സര്‍ക്കാര്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദം കുറയ്ക്കാനും ഏകാഗ്രതയും ആരോഗ്യവും ഉറപ്പാക്കാനും സ്‌കൂളുകളില്‍ ദിവസവും യോഗ നടത്തേണ്ടത് ആവശ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കാനും അതുവഴി നല്ല പൗരന്മാരാകാനും യോഗ സഹായിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Related Articles

Latest Articles