Thursday, April 25, 2024
spot_img

സവിശേഷമായ ശനിപ്രദോഷം: മഹാദേവനെ ഭജിക്കേണ്ടത് ഇങ്ങനെ…

മഹാദേവന് ഏറ്റവും പ്രധാനമാണ് എല്ലാ മലയാളമാസത്തിലെ കറുത്തപക്ഷത്തിലും വെളുത്തപക്ഷത്തിലും വരുന്ന പ്രദോഷം. ‘സന്തതിക്കും യശസ്സിനും ധനത്തിനും സന്തതം ശോഭനം പ്രദോഷികം വ്രതം’ എന്നാണിതിനെ ശിവപുരാണത്തിൽ പറയുന്നത്. സാധാരണ പ്രദോഷവ്രതം അനുഷ്ഠിക്കുന്നതിനേക്കാള്‍ ഇരട്ടിഫലം നൽകുന്നതാണ് ശനിപ്രദോഷം.

ഭക്തിയോടെ വ്രതം അനുഷ്ഠിച്ചാൽ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവയെല്ലാമാണ് ഫലം. ഈ വ്രതം അനുഷ്ഠിച്ചാൽ സകല ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കുമെന്ന പ്രത്യേകതയും ഉണ്ട്. വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ അന്നേദിവസം ശിവക്ഷേത്രദർശനം നടത്തി ശക്തിയാൽ കഴിയുന്ന വഴിപാടുകൾ സമർപ്പിക്കുന്നത് അതിവിശിഷ്ഠമാണ്. പുണ്യപ്രവർത്തികൾക്ക് ഏറ്റവും ഉത്തമമായ ദിനമാണിത്.

പ്രദോഷദിനത്തിൽ രാവിലെ സൂര്യോദയത്തിനു മുന്നേ കുളിച്ചു 108 തവണ പഞ്ചാക്ഷരീ മന്ത്രം ജപിക്കുക. ശേഷം ശിവക്ഷേത്രദർശനം നടത്തി കൂവളത്തിലകൊണ്ട് അർച്ചന, കൂവളമാല സമർപ്പണം, പുറകുവിളക്കിൽ എണ്ണ ,ജലധാര എന്നിവ നടത്തുന്നത് ഉത്തമം. പഞ്ചാക്ഷരീസ്തോത്രം, ശിവസഹസ്രനാമം, ശിവാഷ്ടകം എന്നിവ ഭക്തിപൂർവം ചൊല്ലുക. ശിവപുരാണപാരായണം നടത്തുന്നതും നന്ന്. പ്രദോഷസന്ധ്യയിൽ ശിവക്ഷേത്രദർശനം നടത്തി പ്രദോഷപൂജ തൊഴുന്നതു സർവൈശ്വര്യത്തിനു കാരണമാകും എന്നാണ് വിശ്വാസം.

Related Articles

Latest Articles