Tuesday, May 14, 2024
spot_img

ഇറാഖ് പാര്‍ലമെന്റ് പ്രക്ഷോഭകര്‍ കയ്യേറി: മേശകളിൽ കയറി നൃത്തവും പാട്ടും, പ്രതിഷേധക്കാർ പാർലമെന്റ് മന്ദിരം വിടണമെന്ന് പ്രധാനമന്ത്രി

ബാഗ്ദാദ്: ഇറാഖ് പാർലമെന്റ് കയ്യേറി പ്രക്ഷോഭകർ. ഷിയാ നേതാവിന്റെ അനുയായികളാണ് പാർലമെന്റ് കൈയേറിയത് മുഹമ്മദ് ഷിയ അൽ സുഡാനിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തിന് എതിരെയാണ് പ്രതിഷേധം നടന്നത്. ആയിരക്കണക്കിന് ആളുകളാണ് പാർലമെന്റിന് അകത്തും പുറത്തും കടന്ന് കയറിയത്.

പ്രതിഷേധക്കാർ ഇറാഖിലെ പല നഗരങ്ങളിൽ നിന്നാണ് ഇരച്ചു കയറിയത്. അതീവ സുരക്ഷാ മേഖലയിലേക്കാണ് ഇവർ കടന്ന് കയറിയത്. പ്രതിഷേധക്കാർ പാർലമെന്റ് മന്ദിരം വിടണമെന്ന് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമി ആവശ്യപ്പെട്ടു. പക്ഷെ, ഇത് വകവെക്കാതെ ഇവർ മേശകളിൽ കയറി നൃത്തം വെക്കുകയും പാട്ടുകൾ പാടുകയുമായിരുന്നു. സംഭവം നടക്കുമ്പോൾ പാർലമെന്റിൽ എം.പിമാർ ആരും

തൊഴിലില്ലായ്മയും അഴിമതിയും കൊണ്ട് വലഞ്ഞ ഇറാഖിൽ ഭരണകൂടത്തിനെതിരായ പ്രതിഷേധം ശക്തമാകുവാൻ കാരണം. സുരക്ഷ ജീവനക്കാർ പ്രതിഷേധക്കാരോട് മൃദുസമീപനമാണ് സ്വീകരിച്ചത് എന്ന ആരോപണം ശക്തമാണ്. അൽ സുദാനി പുറത്തുപോവുക എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധക്കാർ പാർലമെന്റ് മന്ദിരത്തിൽ എത്തിയത്. സുരക്ഷയുടെ ഭാഗമായി ഗ്രീൻ സോൺ പ്രവേശനകവാടത്തിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

Related Articles

Latest Articles