Thursday, May 2, 2024
spot_img

ബിവറേജസിൽനിന്ന് മദ്യം വാങ്ങാൻ ഇനി ടോക്കൺ വേണ്ട

തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് കോർപറേഷൻ വിൽപനശാലകളിൽ ടോക്കൺ ഇല്ലാതെ മദ്യ വിതരണം തുടങ്ങി. ബെവ് ക്യൂ ആപ്പ് തകരാറിലായതിനാൽ താൽക്കാലികമായാണ് മദ്യവിതരണം ടോക്കൺ ഇല്ലാതെ നടത്തുന്നതെന്ന് ബിവറേജസ് കോർപറേഷൻ അറിയിച്ചു. മദ്യവിൽപനയിലൂടെ ലഭിക്കേണ്ട വലിയ വരുമാനം കുറഞ്ഞതോടെ ടോക്കൺ ഇല്ലാതെ മദ്യം നൽകാൻ ജീവനക്കാരോട് ബെവ്കോ അധികൃതർ നിർദേശിച്ചു. എന്നാൽ ഔദ്യോഗിക ഉത്തരവ് നൽകാതെ ഇത്തരത്തിൽ മദ്യം വിൽക്കാനാകില്ലെന്ന നിലപാടാണ് ജീവനക്കാർ സ്വീകരിച്ചത്. വിജിലൻസ് പ്രശ്‌നം ഉണ്ടാകുമോയെന്ന് ഭയന്നാണ് ജീവനക്കാർ ടോക്കൺ ഇല്ലാതെ മദ്യം നൽകാൻ വിസമ്മതിച്ചത്. മദ്യവിൽപ്പന കമ്പനികളുടെ സമ്മർദവും ടോക്കൺ ഒഴിവാക്കുന്നതിനു പിന്നിലുണ്ടെന്നും പറയപ്പെടുന്നു.

Related Articles

Latest Articles