Saturday, May 18, 2024
spot_img

പോലീസ് ആക്ടിൽ അടിമുടി മാറ്റം; ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു; ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ക്ക് അഞ്ച് വര്‍ഷം വരെ തടവ്

തിരുവനന്തപുരം: സമൂഹമാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ ഉറപ്പാക്കിക്കൊണ്ട് പൊലീസ് ആക്ടില്‍ വരുത്തിയ ഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. സൈബര്‍ അധിക്ഷേപത്തില്‍ ഇനി വാറന്റില്ലാതെ പോലീസിന് അറസ്റ്റ് ചെയ്യാം. പോലീസ് ആക്ടില്‍ 118 എ എന്ന ഉപവകുപ്പ് ചേര്‍ത്താണ് ഭേദഗതി. പുതിയ ഭേദഗതി പ്രകാരം ഏതെങ്കിലും തരത്തിലുള്ള വിനിമയ മാര്‍ഗത്തിലൂടെ അപകീര്‍ത്തികരമായ വാര്‍ത്ത വന്നാല്‍ അഞ്ചു വര്‍ഷം വരെ തടവോ 10,000 രൂപ പിഴയോ ഇവ രണ്ടും കൂടിയോ ചുമത്താം. അതേസമയം ഭേദഗതി മാദ്ധ്യമ സ്വാതന്ത്ര്യത്തിന് തടയിടും എന്ന ആക്ഷേപവും ഉയരുന്നുണ്ട്. ജാമ്യം ലഭിക്കാത്ത കുറ്റമായതിനാല്‍ പരാതി ലഭിച്ചാല്‍ പൊലീസിന് കേസെടുക്കേണ്ടിവരും.

Related Articles

Latest Articles