പത്തനംതിട്ട: പന്തളം കൊട്ടാരം കുടുംബാംഗമായ കൈപ്പുഴ പുത്തൻ കോയിക്കൽ കൊട്ടാരത്തിലെ ഭരണി തിരുനാൾ അശോക വർമ്മ അന്തരിച്ചു. 69 വയസ്സായിരുന്നു. പുലർച്ചെ 4:15 നായിരുന്നു അന്ത്യം.
രാജപ്രതിനിധിയായി ശബരിമല തിരുവാഭരണ ഘോഷയാത്രയെ നയിച്ചിട്ടുണ്ട്. ഭാര്യ: വിജയമ്മ, മകൻ: ദേവേഷ് അശോക വർമ്മ മരുമകൾ: സബിതാ ഉണ്ണികൃഷ്ണൻ
ആചാരമനുസരിച്ച് പന്തളം വലിയ കോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്രം നവംബർ 8 വരെ അടച്ചിടും. നവംബർ 9 ന് ക്ഷേത്രം തുറക്കുമെന്ന് കൊട്ടാരം നിർവ്വാഹക സംഘം അറിയിച്ചു.

