Wednesday, October 21, 2026

ബൂസ്റ്റര്‍ ഡോസ് പരീക്ഷണം : ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി തേടി ഭാരത് ബയോടെക്

ദില്ലി: കുട്ടികളുടെ കോവാക്സിന്‍ ബൂസ്റ്റര്‍ ഡോസ് പരീക്ഷണത്തിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി തേടി ഭാരത് ബയോടെക്. രണ്ട് മുതല്‍ പതിനെട്ട് വയസു വരെ പ്രായമുള്ള കുട്ടികളിലെ പരീക്ഷണത്തിനാണ് അനുമതി തേടിയത്.

ആറു വയസു മുതല്‍ പന്ത്രണ്ട് വയസു വരെയുളള കുട്ടികളില്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ നല്‍കാനുള്ള അനുമതി അടുത്ത കാലത്താണ് നല്‍കിയത്. നേരത്തെ രണ്ടു വയസു മുതൽ പതിനെട്ട് വയസു വരെ ഉള്ളവരിൽ ഉപയോഗിക്കാവുന്ന രണ്ട് ഡോസ് കോവാക്സിൻ സംബന്ധിച്ച പരീക്ഷണങ്ങൾ ഇതിനോടകം തന്നെ നടത്തിയിട്ടുണ്ട്.

അതേസമയം രണ്ട് മുതല്‍ പതിനെട്ട് വയസു വരെ പ്രായമുള്ള കുട്ടികളില്‍ ബൂസ്റ്റര്‍ ഡോസ് പരീക്ഷണത്തിന് അനുമതി തേടിയതിനു പുറമേ, രണ്ട് മുതല്‍ അഞ്ച് വയസു വരെയുള്ള കുട്ടികളെ അടിയന്തര ആവശ്യത്തിന് കോവാക്സിന്‍ ഉപയോഗിക്കുന്നതിനു കൂടി ഭാരത് ബയോടെക് അനുമതി തേടിയിട്ടുണ്ട്.

Related Articles

Latest Articles