Friday, January 9, 2026

ഭാരതം സൂപ്പർ പവർ! നമ്മളോ പാപ്പരായി മാറുന്നു! പാർലമെന്റിൽ വിലപിച്ച്‌ പാകിസ്ഥാൻ പ്രതിപക്ഷ നേതാവ്

ഭാരതവുമായി തങ്ങളുടെ സ്ഥിതി താരതമ്യം ചെയ്ത് പാകിസ്ഥാൻ പ്രതിപക്ഷ നേതാവ് മൗലാന ഫസലുർ റഹ്മാൻ. പാർലമെൻ്റിലെ പ്രസംഗത്തിലാണ് മൗലാന ഫസലുർ റഹ്‌മാന്റെ തുറന്നു പറച്ചിൽ. ഭാരതം ആഗോള സൂപ്പർ പവർ ആകാൻ ശ്രമിക്കുമ്പോൾ മറുവശത്ത് പാകിസ്ഥാൻ പാപ്പരത്തത്തിലേക്കാണ് നീങ്ങുന്നതെന്ന് ഫസലുർ റഹ്‌മാൻ പറഞ്ഞു. ഇതാദ്യമായല്ല ഫസലുർ റഹ്‌മാൻ അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ നിറയുന്നത്. ഇന്ത്യ – പാക് നയതന്ത്ര ബന്ധം മോശമാകുന്നതിന് മുൻപ് ഭാരതത്തിൽ വരികയും RSS നേതാക്കളുമായി ദില്ലിയിൽ ചർച്ച നടത്തുകയും ചെയ്ത ഏക പാകിസ്ഥാൻ രാഷ്ട്രീയക്കാരൻ കൂടിയാണ് ഫസലുർ റഹ്‌മാൻ.

“1947 ഓഗസ്റ്റിൽ ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ച് സ്വാതന്ത്ര്യം നേടി. ഇന്ന് ഇന്ത്യ ഒരു ആഗോള സൂപ്പർ പവർ ആകുമെന്ന് സ്വപ്നം കാണുന്നു, എന്നാൽ പാകിസ്ഥാനോ പാപ്പരത്തം ഒഴിവാക്കാൻ ശ്രമിക്കുന്നു. ആരാണ് ഇത് ഉത്തരവാദി?

അദൃശ്യ ശക്തികൾ തിരശ്ശീലയ്‌ക്ക് പിന്നിൽ നിന്ന് തീരുമാനങ്ങൾ എടുക്കുകയും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരെ വെറും പാവകളാക്കി മാറ്റുകയും ചെയ്യുന്നതാണ് രാജ്യത്തിന്റെ ഈ ദുരവസ്ഥയ്‌ക്ക് കാരണം. ജനാധിപത്യത്തെ വിൽപന ചരക്കാക്കുകയാണ് ഈ സർക്കാർ. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഈ സർക്കാരിന് കഴിയുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. കൊട്ടാരങ്ങളിലാണ് സർക്കാർ രൂപീകരിക്കുന്നത്. പ്രധാനമന്ത്രിയെ തീരുമാനിക്കുന്നത് ഉദ്യോ​ഗസ്ഥ ലോബിയാണ്. നിയമ നിർമാണത്തിന് ബാഹ്യശക്തികളുടെ ഇടപെടലുകൾ എത്രകാലം തുടരും ?. അരക്ഷിതാവസ്ഥയിലൂടെ നീങ്ങുന്ന ഒരു രാജ്യത്തെ എങ്ങനെ മുന്നോട്ട് നയിക്കണമെന്ന് അറിവില്ലാത്തവരാണ് ഭരണത്തിലിരിക്കുന്നത്. ഇത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്” – ഫസലുർ റഹ്മാൻ പറഞ്ഞു.

ഈ വർഷം ഫെബ്രുവരിയിൽ നടന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ പാകിസ്ഥാനിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം നേടാനായിരുന്നില്ല. തുടർന്ന് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിൻ്റെ പിഎംഎൽ-എൻ പിപിപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ സഖ്യമുണ്ടാക്കി .കൂടാതെ, പാക്കിസ്ഥാൻ ഇപ്പോൾ വളരെ വലിയ സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലാണ്.

Related Articles

Latest Articles