Sunday, June 2, 2024
spot_img

ഭൂട്ടാൻ സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക്

ദില്ലി: ഭൂട്ടാൻ സർക്കാരിന്റെ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് (PM Modi). പരമോന്നത സിവിലിയൻ ബഹുമതിയ്ക്കാണ് പ്രധാനമന്ത്രി അർഹനായത്. കോവിഡ് കാലത്തുൾപ്പടെ നൽകിയ സഹകരണത്തിന് മോദിക്ക് നന്ദിയെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി പറഞ്ഞു.

ഭൂട്ടാൻ ദേശീയ ദിനമായ ഇന്നാണ് രാജാവ് ജിഗ്മെ ഖേസർ നാംഗ്യൽ വാങ്ങ്ചുക്ക് പരമോന്നത സിവിലിയൻ ബഹുമതി പ്രഖ്യാപിച്ചത്. രാജാവ് നരേന്ദ്രമോദിയുടെ പേര് നിർദ്ദേശിച്ചതിൽ അതീവസന്തോഷമുണ്ടെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി ഡോ. ലോട്ടേ ഷെറിംഗ് (Lotay Tshering) ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

അതേസമയം കഴിഞ്ഞ വർഷങ്ങളിലെല്ലാം, പ്രത്യേകിച്ച് കോവിഡ് കാലത്ത് മോദി ഭൂട്ടാന് പകർന്നു തന്ന ഉപാധികളില്ലാത്ത സൗഹൃദത്തെ രാജാവ് പ്രശംസിച്ചതായും പ്രധാനമന്ത്രി ലോട്ടേ ഷെറിംഗ് അറിയിച്ചു.

Related Articles

Latest Articles