Monday, January 12, 2026

കോണ്‍ഗ്രസ് മുന്‍ രാജ്യസഭാ ചീഫ് വിപ്പ് ഭുവനേശ്വര്‍ കലിത ബിജെപിയില്‍ ചേര്‍ന്നു

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ രാജ്യസഭാ ചീഫ് വിപ്പുമായിരുന്ന ഭുവനേശ്വര്‍ കലിത ബി ജെ പിയില്‍ ചേര്‍ന്നു. കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന്‍റെയും ബി ജെ പി നേതാവ് ഭുപേന്ദര്‍ യാദവിന്‍റെയും സാന്നിധ്യത്തില്‍ അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.

ആര്‍ട്ടിക്കിള്‍-370 റദ്ദാക്കാനുള്ള ബില്ല് ആഭ്യന്തരമന്ത്രി അമിത ഷാ അവതരിപ്പിച്ച ഓഗസ്ത് 5 നാണ് അദ്ദേഹം രാജ്യസഭയില്‍ നിന്നും രാജിവെച്ചത്. രാജി കാരണം ഇപ്പോള്‍ വ്യക്തമാക്കുന്നില്ലെന്നും പിന്നീട് അറിയിക്കാമെന്നും അന്ന് വ്യക്തമാക്കിയിരുന്നു

ആര്‍ട്ടിക്കിള്‍ റദ്ദാക്കുന്നതിനെതിരെയുള്ള കോണ്‍ഗ്രസ് നിലപാട് സ്വയം നാശത്തിന്‍റെ വ്യക്തമായ പാതയാണെന്നും തനിക്ക് ഇനി പാര്‍ട്ടിയില്‍ തുടരാനാവില്ലെന്നും കലിത അഭിപ്രായപ്പെട്ടിരുന്നു.അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാംഗമായിരുന്നു കലിത.

Related Articles

Latest Articles