Sunday, May 19, 2024
spot_img

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം; ഒന്നരക്കോടി സംഭാവന നൽകി മുകേഷ് അംബാനി

തിരുപ്പതി : തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപ സംഭാവന ചെയ്തു. ഇന്നലെയാണ് അദ്ദേഹം ക്ഷേത്ര ദർശനം നടത്തിയത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

എൻകോർ ഹെൽത്ത്കെയർ സിഇഒ വീരേൻ മെർച്ചന്റിന്റെ മകൾ രാധിക മെർച്ചന്റും റിലയൻസിലെ ഉന്നത ഉദ്യോഗസ്ഥരും മുകേഷ് അംബാനിക്കൊപ്പം ഉണ്ടായിരുന്നു. ആനയ്‌ക്ക് പഴം കൊടുത്ത് അദ്ദേഹം അനുഗ്രഹവും വാങ്ങി. ക്ഷേത്രത്തിൽ ദർശനം നടത്തിയെന്നും വെങ്കടേശ്വരന്റെ അനുഗ്രഹം നേടിയെന്നും അംബാനി മാദ്ധ്യമങ്ങളോട് പറഞ്ഞു.

വർഷം തോറും ക്ഷേത്രം കൂടുതൽ മെച്ചപ്പെട്ടുവരികയാണ്. ഇതിൽ എല്ലാ ഇന്ത്യക്കാർക്കും അഭിമാനമുണ്ടെന്നും അംബാനി പറഞ്ഞു. ദർശനത്തിന് ശേഷമാണ് അദ്ദേഹം സംഭാവന കൈമാറിയത്. ദേവസ്വം അഡീഷണൽ എക്സിക്യൂട്ടിവ് ഓഫിസർക്കാണ് ചെക്ക് കൈമാറിയത്.

Related Articles

Latest Articles