Wednesday, May 15, 2024
spot_img

വൻ കഞ്ചാവ് വേട്ട;മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

കോഴിക്കോട്: മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വൻ കഞ്ചാവ് വേട്ട.160 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ.മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വച്ച് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവുമായി യുവാവ് പിടിയിലായത്.എക്‌സൈസും പൊലീസിന്‍റെ ആന്‍റി നാര്‍ക്കോട്ടിക് വിഭാഗവും ചേർന്നാണ് യുവാവിനെ പിടികൂടിയത്. കിഴക്കോത്ത് കണ്ണോറക്കണ്ടിയില്‍ മുഹമ്മദ് അനസ് കെ.കെ ആണ് പിടിയിലായത്. പ്രതിക്കെതിരെ എന്‍ ഡി പി എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍ ടി, എക്‌സസൈസ് ഇന്‍സ്‌പെക്ടര്‍ ജോസഫ് പി എ, പ്രിവന്‍റീവ് ഓഫീസര്‍ ഷിജു എം സി, അബ്ദുല്‍ സലീം, സിവില്‍ എക്‌സൈസ് ഓഫീസര്‍ അമല്‍ തോമസ് ഷഫീഖ്, ഷെഫീക്ക്  വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീജ മോള്‍, ശ്രീജിന പൊലീസ് ലഹരി വിരുദ്ധ സ്‌ക്വാഡിലെ എസ് ഐ ഹരീഷ് കുമാര്‍ സിപി ഓ മാരായ സ്മിജു, സബിരാജ്, ഷമീര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു

Related Articles

Latest Articles