Monday, April 29, 2024
spot_img

ജലന്ധർ റെയിൽവേ സ്‌റ്റേഷനു പുറത്ത് സ്യൂട്ട്കേസ് ഉപേക്ഷിക്കപ്പെട്ട നിലയിൽ;പരിശോധനയിൽ മൃതദേഹം കണ്ടെത്തി;പ്രതിക്കായി തെരച്ചിൽ

പഞ്ചാബ് : ജലന്ധറിൽ സ്യൂട്ട്കേസിനുള്ളിൽ മൃതദേഹം.റെയിൽവേ സ്റ്റേഷന് പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു സ്യൂട്ട്കേസ് കണ്ടെത്തിയത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

രാവിലെ ഏഴ് മണിയോടെ ജലന്ധർ റെയിൽവേ സ്‌റ്റേഷന് പുറത്ത് ചുവന്ന നിറത്തിലുള്ള സ്യൂട്ട്‌കേസ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടതായി പോലീസിന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ മനുഷ്യ ശരീരം കണ്ടെത്തി. മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് പറയുന്നു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സ്‌റ്റേഷന് പുറത്ത് ബാഗ് ഉപേക്ഷിച്ച ഒരാളെ പോലീസ് കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

Related Articles

Latest Articles