Sunday, October 4, 2026

സബ് ജില്ലാ കലോത്സവവുമായി ബന്ധപ്പെട്ട് തർക്കം;ആറ്റിങ്ങലിൽ സ്‌കൂൾ വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്;ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം:ആറ്റിങ്ങലിൽ സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ ചേരി തിരിഞ്ഞ് കൂട്ടത്തല്ല്.കഴിഞ്ഞ ദിവസം വൈകുന്നേരം ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്താണ് വിവിധ സ്‌കൂളുകളിൽ നിന്നെത്തിയ പത്തിലേറെ വിദ്യാർത്ഥികൾ ചേരി തിരിഞ്ഞ് അടിയുണ്ടാക്കിയത്.

സബ് ജില്ലാ കലോത്സവവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലെത്തിച്ചതെന്നാണ് പ്രാഥമിക വിവരം. പോലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോഴെക്കും വിദ്യാർത്ഥികൾ ഓടി രക്ഷപ്പെട്ടു. തല്ലുണ്ടാക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ആറ്റിങ്ങലിൽ വിദ്യാർത്ഥികൾ തമ്മിലുള്ള കൂട്ടത്തല്ല് നിത്യ സംഭവമാണ്. കഴിഞ്ഞ സെപ്റ്റംബറിൽ ആറ്റിങ്ങൾ മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ ഓണാഘോഷത്തിനിടയിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു.പോലീസെത്തുമ്പോഴേക്കും തല്ലുണ്ടാക്കിയവർ ഓടി മറയുകയാണ് പതിവ്.

നൂറുകണക്കിന് ബസുകൾ എത്തുന്ന ഈ സ്വകാര്യ ബസ് സ്റ്റാൻഡിൽ തല്ലുണ്ടാക്കി ഓടുന്നതിനിടയിൽ ബസ്സിലേക്കാണ് ചെന്ന് ഇടിക്കുന്നത്. ചിലർ ബസിനുള്ളിലേക്ക് ഓടി കയറും. ഇത് ബസുകാർക്കും യാത്രക്കാർക്കും
ബുദ്ധിമുട്ടുണ്ടാക്കുന്നു. പല സംഭവങ്ങളിലും ഓടുന്നതിനിടയിൽ വിദ്യാർത്ഥികൾക്കും പരിക്കേൽക്കാറുണ്ട്.

Related Articles

Latest Articles