Sunday, May 19, 2024
spot_img

മൂന്നു വയസുകാരന്‍ മരിച്ച സംഭവം; രണ്ടാനച്ഛന്‍ പിടിയില്‍

തിരൂര്‍ ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഇതര സംസ്​ഥാന തൊഴിലാളി കുടുംബത്തിലെ മൂന്ന്​ വയസുകാരന്‍ മരിച്ച സംഭവത്തില്‍ രണ്ടാനച്​ഛന്‍ പിടിയില്‍. സംഭവത്തിന്​ ശേഷം തിരൂരില്‍ നിന്ന്​ കടന്നുകളഞ്ഞ ഇയാളെ ഒറ്റപ്പാലത്തു നിന്നാണ്​ പിടികൂടിയത്​.

പശ്ചിമബംഗാള്‍ ഹുഗ്ലി സ്വദേശി മുംതാസ് ബീവിയുടെ മൂന്ന്​ വയസുള്ള മകന്‍ ഷെയ്ഖ് സിറാജിനെ ഗുരുതരാവസ്​ഥയിലാണ്​ ആശുപത്രിയിലെത്തിച്ചത്​. മര്‍ദനത്തില്‍ പരിക്കേറ്റ കുട്ടിയെ രണ്ടാനച്​ഛന്‍ അര്‍മാന്‍ ആശുപത്രിയിലെത്തിച്ച്‌​ കടന്നുകളയുകയായിരുന്നു. ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ച്‌​ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടികൂടിയത്.

കുട്ടിയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Related Articles

Latest Articles