Sunday, June 16, 2024
spot_img

‘കെ ഫോണിലും വൻ അഴിമതി! ഉപയോഗിച്ചത് ചൈനീസ് കേബിളുകള്‍, ഗുണ മെന്മയിൽ ഒരു ഉറപ്പുമില്ല’: വി ഡി സതീശന്‍

എറണാകുളം: കെ ഫോണ്‍ പദ്ധതിയില്‍ ഗുരുതര ക്രമക്കേടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് വിഡി സതീശന്‍. മൂന്ന് നിബന്ധനകൾ ലംഘിച്ചാണ് കേബിൾ ഇടുന്നത്. കേബിൾ ചൈനയിൽ നിന്നാണ്, ഇതിന്‍റെ ഗുണ മെന്മയിൽ ഒരു ഉറപ്പുമില്ല. ഉപയോഗിക്കുന്നത് വില കുറഞ്ഞ കേബിളുകളാണ്. എത്ര കണക്ഷൻ കൊടുത്തു എന്ന് സർക്കാർ ഇനിയും വ്യക്തമാക്കിയിട്ടില്ല.

പതിനായിരം പേർക്ക് നല്‍കി എന്ന സർക്കാർ വാദം തെറ്റാണ്. ജില്ല തിരിച്ചു സർക്കാർ കണക്ക് പുറത്തു വിടണം. Swan പദ്ധതി നടപ്പാക്കുന്നതും, കെ ഫോൺ കൊണ്ട് വരുന്നതും കറക്ക് കമ്പനി ആയ SRITയാണ്. നാലു കോടിയിൽ അധികം ആണ് ഉദ്ഘാടന മഹാമാഹത്തിന് ചിലവാക്കുന്നത്.ഈ അഴിമതിക്ക് ജനങ്ങൾ പണം നൽകേണ്ടി വരും.ജനത്തെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കെ ഫോണിലും എ ഐ ക്യാമെറയിലും നിയമ നടപടി സ്വീകരിക്കും.രേഖകൾ ശേഖരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles