Saturday, May 18, 2024
spot_img

രാജസ്ഥാൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന് വമ്പൻ തിരിച്ചടി;മുൻ കേന്ദ്രമന്ത്രി സുഭാഷ് മഹാരിയ കോൺഗ്രസ് വിട്ടു;വീണ്ടും ബിജെപിയിൽ ചേരും

രാജസ്ഥാൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന് വമ്പൻ തിരിച്ചടി. മുൻ കേന്ദ്രമന്ത്രിയായ സുഭാഷ് മഹാരിയ കോൺഗ്രസിൽ നിന്ന് രാജിവച്ചു. സുഭാഷ് മഹാരിയ വീണ്ടും ബിജെപിയിൽ ചേർന്നേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

സുഭാഷ് മഹാരിയ 2016 ലാണ് ബിജെപി വിട്ട് കോൺഗ്രസിൽ എത്തുന്നത്. സുഭാഷ് മഹാരിയയെ കോൺഗ്രസിലേക്ക് കൊണ്ടുവരുന്നതിൽ സച്ചിൻ പൈലറ്റ് മുഖ്യപങ്ക് വഹിച്ചിരുന്നു. ഇനി നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പിസിസി അധ്യക്ഷൻ ഗോവിന്ദ് സിങ് ദോത്തസാരയ്‌ക്കെതിരെ ബിജെപി മഹാരിയയെ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന. അതേസമയം, പൈലറ്റുമായി അടുപ്പമുള്ള സുഭാഷ് മഹാരിയ വീണ്ടും ബിജെപിയിൽ ചേരാൻ തീരുമാനിച്ചതോടെ സച്ചിൻ പൈലറ്റും പാർട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുകയാണ്.

Related Articles

Latest Articles