Monday, June 17, 2024
spot_img

സംഗതി കളറാകുമോന്ന് കണ്ടറിയാം?? ബിഗ്‌ബോസ് ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം; മത്സരാർത്ഥികൾക്ക് കലക്കൻ ഉപദേശവുമായി ലാലേട്ടൻ

ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുകന്ന ഷോയാണ് ബിഗ്‌ബോസ്. ഷോ തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, ഇതുവരെയും മത്സരാർത്ഥികളെ കുറിച്ച് യാതൊരു സൂചനയും നല്കാതിരിക്കുകയാണ് മോഹൻലാലും, ബിഗ്‌ബോസ് അണിയറപ്രവർത്തകരും.

2021-ല്‍ സീസണ്‍ 3 അവസാനിച്ചപ്പോള്‍ തന്നെ നാലാം ഭാഗത്തിനെ കുറിച്ച് മോഹന്‍ലാല്‍ സൂചന നല്‍കിയിരുന്നു. ഷോ അവസാനിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ സീസണ്‍ ആരംഭിക്കുന്നത്. ആദ്യത്തെ മൂന്ന് ഭാഗങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും നാലാം സീസണെന്നാണ് ലഭിക്കുന്ന സൂചനകൾ.

എന്നാൽ, ഈ സീസണെ കുറിച്ച് മോഹൻലാൽ നൽകുന്ന സൂചന ഇത്രമാത്രമാണ്, ഏഷ്യാനെറ്റിനോടാണ് അദ്ദേഹം മനസ് തുറന്നത്.പ്രേക്ഷകര്‍ ഊഹിച്ചത് പോലെ ഇത്തവണത്തെ സീസണ്‍ ഏറെ പ്രത്യേകത നിറഞ്ഞതായിരിക്കുമെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ചലഞ്ചിംഗ് ആയിട്ട് ഏറ്റവും നന്നായി പെര്‍ഫോം ചെയ്ത് മുന്നോട്ട് പോകണമെന്നും മത്സരാര്‍ത്ഥികളോടായി ലാലേട്ടന്‍ പറഞ്ഞു.

ഒരുപാട് സന്തോഷം എന്ന് പറഞ്ഞ് കൊണ്ടാണ് പുതിയ ഷോയെ കുറിച്ച് പറഞ്ഞു തുടങ്ങുന്നത്.”ബിഗ് ബോസ് സീസണ്‍ 4 തുടങ്ങുകയാണ്. എല്ലാത്തവണത്തെയും പോലെയല്ല, ഒരുപാട് പ്രത്യേകതകളുള്ള ബിഗ് ബോസ് വീടായിരിക്കും ഇത്തവണത്തേത്. ഞങ്ങള്‍ ഷോ ഷൂട്ട് ചെയ്യുന്നത് മുംബൈയിലാണ്. ആ വീട് തന്നെ വളരെയധികം പ്രത്യേകതകളുള്ള വീടാണ്. മത്സരാര്‍ത്ഥികളും അതുപോലെ തന്നെയാണ്. കൊവിഡ് പ്രോട്ടോക്കോളുകളും കാര്യങ്ങളുമൊക്കെ ആയിട്ടും ഒരുപാട് കാര്യങ്ങള്‍ നോക്കിയാണ് മത്സരാര്‍ത്ഥികളെ തെരഞ്ഞെടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ക്കും വളരെയധികം എന്റര്‍ടെയ്ന്‍മെന്റ് ആയിരിക്കും ബിഗ് ബോസ്. അതിന്റെ ഒരു ത്രില്ലില്‍ തന്നെയാണ് ഞങ്ങള്‍ എല്ലാവരും. എല്ലാം ഭംഗിയായി നടക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. എന്തായാലും ഒരു വിഷ്വര്‍ ട്രീറ്റായിരിക്കും ഷോ. ഒരുപാട് പ്രത്യേകതകള്‍ ഷോയില്‍ നിന്നും നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം.

മത്സരാര്‍ത്ഥികള്‍ക്ക് ഓരോ നിമിഷവും പുതിയ നിമിഷങ്ങളാണ്. കുറച്ചു നാള്‍ കഴിയുമ്പോള്‍ അവര്‍ വേറൊരു ലോകത്തേക്ക് എത്തിപ്പെടും. അവര്‍ എന്താ പറയുന്നതെന്ന് അവര്‍ക്ക് തന്നെ അറിയില്ലായിരിക്കും. അതിനൊക്കെ അവര്‍ക്കൊപ്പം നിന്ന് അവരെ സഹായിക്കുന്ന രീതിയിലായിരിക്കണം നമ്മള്‍ നില്‍ക്കേണ്ടത്. ഒന്നും പ്ലാന്‍ ചെയ്തുകൊണ്ട് നമുക്ക് സ്റ്റേജിലേക്ക് പോകാന്‍ പറ്റില്ല. വളരെ സൗമ്യമായ രീതിയില്‍ മാത്രമെ നമുക്കിത് മുന്നോട്ട് കൊണ്ടു പോകാന്‍ പറ്റുള്ളു. അതിന്റെ ത്രില്ലിലാണ് ഞാനും.

’24 മണിക്കൂറും നടക്കുന്ന പ്രധാന സംഭവങ്ങളെല്ലാം കാണാറുണ്ട്. ഓരോരുത്തരോടും എന്ത് പറയണം എന്ന ധാരണയോടെയാണ് സ്റ്റേജിലേക്ക് പോകുന്നത്. ചിലപ്പോള്‍ അവരുടെ ഒരു ചോദ്യം കൊണ്ട് ആ ധാരണകളെല്ലാം തകിടം മറിഞ്ഞ് പോകും. മത്സരാര്‍ത്ഥികളുടെയും ബിഗ് ബോസിന്റെയും ഇടയിലുള്ള ഒരു ലിങ്ക് ആണ് ഞാന്‍. അത് പൊട്ടിപ്പോകാതെ ഞാന്‍ നോക്കണം. രണ്ട് പേരോടും നമ്മള്‍ സൗമ്യമായ രീതിയില്‍ തന്നെ പോകണം”; മോഹന്‍ലാല്‍ പറഞ്ഞു.

മാര്‍ച്ച് 27 രാത്രി 7 മണിയോടെയാണ് ബിഗ് ബോസ് സീസണ്‍ 4 ആരംഭിക്കുന്നത്. വൈവിധ്യമാണ് ഇത്തവണത്തെ ആശയം. 24 മണിക്കൂറും ബിഗ് ബോസ് ഷോ കാണാന്‍ സാധിക്കും. ഹോട്ട്സ്റ്റാറിലായിരിക്കും ഈ സേവനം ലഭ്യമാവുക. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാത്രി 9.30 മുതലും ശനിയും ഞായറും ഒമ്പത് മണിക്കുമാണ് ഷോയുടെ സംപ്രേഷണം. സംഗതി കളറാകും എന്ന ടാഗ് ലൈനോടെയാണ് പുതിയസീസണ്‍ ആരംഭിക്കുന്നത്.

Related Articles

Latest Articles