Monday, May 20, 2024
spot_img

ബിഹാര്‍ സംഘര്‍ഷം:കൂടുതല്‍ അര്‍ദ്ധസൈനിക വിഭാഗങ്ങളെ ബിഹാറിലേക്ക് അയക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ദില്ലി: രാമനവമി ആഘോഷത്തിന് പിന്നാലെ ബിഹാറിലുണ്ടായ സംഘര്‍ഷ സാഹചര്യങ്ങളില്‍ കേന്ദ്രം ഇടപെടുന്നു. സംഘര്‍ഷ പശ്ചാത്തലത്തില്‍ ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികള്‍ ഗവര്‍ണര്‍ അമിത് ഷായെ ധരിപ്പിച്ചു. രാമനവമി ഘോഷയാത്രയ്ക്കിടെ വിവിധ ഇടങ്ങളില്‍ സംഘര്‍ഷം തുടരുന്നതിനിടെയായിരുന്നു അമിത് ഷായുടെ ഈ നിര്‍ണ്ണായക സന്ദര്‍ശനം. അക്രമത്തെ തുടര്‍ന്നുണ്ടായ സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കാന്‍ കൂടുതല്‍ അര്‍ദ്ധസൈനിക വിഭാഗങ്ങളെ ബിഹാറിലേക്ക് അയക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.

സന്ദര്‍ശനത്തിന്റെ ഭാഗമായി സസാറാം, നവാഡ ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. രാമനവമി ദിനത്തില്‍ വിവിധ മേഖലകളില്‍ ഉണ്ടായ സംഘര്‍ഷ സാഹചര്യത്തില്‍ കേന്ദ്രം ബിഹാര്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരം ബിഹാറിലെത്തിയ ആഭ്യന്തര മന്ത്രി സംസ്ഥാന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Related Articles

Latest Articles