Monday, April 29, 2024
spot_img

താൻ പറഞ്ഞത് കാട്ടു കള്ളന്മാർക്കെതിരേ, ജീവനക്കാരുമായി യുദ്ധത്തിനില്ലെന്ന് ബിജു പ്രഭാകർ

തിരുവനന്തപുരം: ചില ഉപജാപക സംഘങ്ങള്‍ തനിയ്‌ക്കെതിരേ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിയ്‌ക്കുകയാണെന്ന് കെഎസ്‌ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ പറഞ്ഞു. കെഎസ്‌ആര്‍ടിസി ജീവനക്കാരെ താന്‍ അധിക്ഷേപിച്ചിട്ടില്ല. ചീഫ് ഓഫീസിലെ ഉപജാപക സംഘത്തിലെ ചിലരെയാണ് താന്‍ ചൂണ്ടിക്കാട്ടിയത്. ജീവനക്കാരുമായി യുദ്ധത്തിനില്ല. താന്‍ ഒരിക്കലും തൊഴിലാളി വിരുദ്ധനല്ല. ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ ഓടിയ്‌ക്കാന്‍ ശ്രമിച്ചപ്പോഴാണ് തുറന്ന് പറച്ചില്‍ നടത്തിയത്. തനിക്ക് പ്രത്യേക അജണ്ടകളില്ല. സിഎന്‍ജി മാറ്റത്തെ എതിര്‍ക്കുന്നത് തെറ്റാണെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി.

ജീവനക്കാര്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. താന്‍ പറഞ്ഞത് ആര്‍ക്കെങ്കിലും കൊണ്ടിട്ടുണ്ടെങ്കില്‍ അത് ഇവിടുത്തെ കാട്ടുകള്ളന്മാര്‍ക്കാണെന്നും ബിജു പ്രഭാകര്‍ പറയുന്നു. ചീഫ് ഓഫീസിലെ ചിലരെയാണ് താന്‍ തുറന്ന് കാണിച്ചത്. കാസര്‍ഗോഡുള്ള ജീവനക്കാരെ തിരുവനന്തപുരം പാപ്പനംകോടേയ്ക്ക് സ്ഥലം മാറ്റുന്നതില്‍ ആഹ്ളാദം കണ്ടെത്തുന്ന ചിലരെയാണ് താന്‍ ആക്ഷേപിച്ചതെന്നും നിലപാടില്‍ നിന്ന് പിന്മാറിലെന്ന് വ്യക്തമാക്കി ബിജു പ്രഭാകര്‍ പറഞ്ഞു.

165 കോടിയുടെ ബസുകളാണ് വെറുതേ കിടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ബസുകള്‍പോലും വെറുതേയിട്ടിരിക്കുന്നു. നിസാര കാരണങ്ങള്‍ പറഞ്ഞാണ് ഈ ബസുകള്‍ ഓടാതെ വെറുതേ ഇട്ടിരിക്കുന്നത്. ചിലര്‍ക്ക് കാട്ടിലെ തടി തേവരുടെ ആന എന്ന നിലപാടാണ്.

ജോലി ചെയ്യാന്‍ താത്പര്യമില്ലാത്ത ഒരു വിഭാഗം കെ എസ് ആര്‍ടിസിയിലുണ്ട്. ആര്‍ക്കും കേറി മേയാന്‍ പറ്റുന്ന പൊതുമേഖലാ സ്ഥാപനമായി കെ എസ് ആര്‍ ടി സി മാറി.’ – ബിജു പ്രഭാകര്‍ പറഞ്ഞു. കെഎസ്‌ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ തട്ടിപ്പും അഴിമതിയും ക്രമക്കേടും നടത്തി സ്ഥാപനത്തെ നഷ്ടത്തിലാക്കുന്നതായാണ് കഴിഞ്ഞ ദിവസം ബിജു പ്രഭാകര്‍ ഇന്നലെ ആരോപിച്ചിരുന്നത്.

Related Articles

Latest Articles