Thursday, May 16, 2024
spot_img

ഗോവ ചലച്ചിത്രമേളയ്‌ക്ക് തിരിതെളിഞ്ഞു; മലയാളത്തിൽ നിന്നും 7 ചിത്രങ്ങൾ

ലോകത്തെ മാറ്റിമറിച്ച കോവിഡ് 19 എന്ന മഹാമാരിയെ അതിജീവിച്ച് ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന് ​തി​രി​തെ​ളി​ഞ്ഞു.​ ഇനി ലോക സിനിമയുടെ തിച്ചുവരവിന്റെ നാളുകളാണ്. അതിന്റെ മുന്നോടിയായി തീയേറ്ററുകളിൽ ചിത്രങ്ങൾ പ്രദർശനവും ആരംഭിച്ചു. ഈ ആഘോഷങ്ങൾക്ക് പത്തരമാറ്റുകൂട്ടാൻ ഗോവ രാജ്യാന്തര ചലച്ചിത്രമേളയുടെയും തുടക്കമായി. ഗോ​വ​ ​ശ്യാ​മ​പ്ര​സാ​ദ് ​മൂ​ഖ​ർ​ജി​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​കേ​ന്ദ്ര​ ​വാ​ർ​ത്താ​ ​വി​ത​ര​ണ​ ​പ്ര​ക്ഷേ​പ​ണ​ ​മ​ന്ത്രി​ ​പ്ര​കാ​ശ് ​ജാ​വ​ദേ​ക്ക​ർ​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ച്ചു.​ ​ന​ട​ൻ​ ​കി​ച്ചു​ ​സു​ദീ​പാ​(​ഈ​ച്ച​ ​ഫെ​യിം​ ​)​ ​യി​രു​ന്നു​ ​മു​ഖ്യാ​തി​ഥി.​ ഗോ​വ​ ​മു​ഖ്യ​മ​ന്ത്രി​ ​പ്ര​മോ​ദ് ​സാ​വ​ന്ത്,​ ​ഫെ​സ്റ്റി​വ​ൽ​ ​ഡ​യ​റ​ക്ട​ർ​ ​ചൈ​ത​ന്യ​പ്ര​സാ​ദ് ,​ജൂ​റി​ ​അം​ഗ​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​വ​ർ​ ​സ​ന്നി​ഹി​ത​രാ​യി​രു​ന്നു. കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​യെ​ ​മ​റി​ക​ട​ന്ന് ​ഫെ​സ്റ്റി​വ​ൽ​ ​ന​ട​ത്താ​നാ​യ​ത് ​നേ​ട്ട​മാ​ണെ​ന്നും​ ​ഹൈ​ബ്രി​ഡ് ​മേ​ള​ ​പു​തി​യ​ ​തു​ട​ക്ക​മാ​കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ച​ല​ച്ചി​ത്രോ​ത്സ​വ​ ​ന​ട​ത്തി​പ്പി​നാ​യി​ ​പ്ര​വ​ർ​ത്തി​ച്ച​വ​രെ​ ​മ​ന്ത്രി​ ​അ​ഭി​ന​ന്ദി​ച്ചു. സത്യജിത്‌റായിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച്‌ ഇത്തവണത്തെ മേള അദ്ദേഹത്തിനാണ്‌ സമർപ്പിക്കുന്നത്‌. റായിയുടെ അഞ്ച്‌ ചിത്രങ്ങൾ മേളയിൽ പ്ര​ദർശിപ്പിക്കുന്നു. എല്ലാവർഷവും നവംബർ മാസത്തിലാണ് മേള നടത്തിയിരുന്നത്. എന്നാൽ, കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ജനുവരി 16 മുതൽ 24 വരെ ഹൈബ്രിഡ് ഫോർമാറ്റിലാണ് 51-ാമത് മേള. രോഗവ്യാപനം തടയാൻ ഇത്തവണ 2500 പേർക്കുമാത്രമേ പ്രവേശനമുള്ളൂ. അല്ലാത്തവർക്ക് വെർച്വലായി പങ്കെടുക്കാം.

കോവിഡ് 19 ന്റെ സാഹചര്യത്തിൽ ഇത്തവണ കർശനനിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരെമാത്രമേ മേളയിലേക്ക് പ്രവേശിപ്പിച്ചിട്ടുള്ളൂ. വലിയ രീതിയിലുള്ള ഉദ്ഘാടന-സമാപന ചടങ്ങുകളോ പൊതുപരിപാടികളോ ഇത്തവണയില്ല. മീറ്റ് ദ ഡയറക്ടേഴ്‌സ്, ഇൻ കോൺവർസേഷൻ തുടങ്ങിയവ ഓൺലൈൻ വഴിയാണ്‌ നടക്കുന്നത്‌. എന്നാൽ പ്ര​തി​നി​ധി​ക​ളു​ടെ​ ​എ​ണ്ണ​ത്തി​ൽ​ ​ഗ​ണ്യ​മാ​യ​ ​കു​റ​വാ​ണ് ​അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.​ ​മോ​ഹ​ൻ​ലാ​ൽ​ ​അ​ട​ക്കം​ ​ഒ​ട്ടേ​റെ​ ​താ​ര​ങ്ങ​ൾ​ ​വെ​ർ​ച്വ​ലാ​യി​ ​മേ​ള​യ്ക്ക് ​ആ​ശം​സ​ക​ൾ​ ​നേ​ർ​ന്നു. ഫി​ലിം​ ​ഫെ​സ്റ്റി​വ​ൽ​ ​അ​നു​ഭ​വ​ത്തെ​ ​ഇ​ഫി​ ​ച​ല​ച്ചി​ത്രോ​ത്സ​വം​ ​പു​ന​ർ​ ​നി​ർ​വ​ചി​ക്കും.​ ഇ​ന്റ​ർ​നെ​റ്റ് ​ഒ​രു​പാ​ട് ​കാ​ര്യ​ങ്ങ​ൾ​ക്കെ​ന്ന​ ​പോ​ലെ​ ​സി​നി​മ​യ്ക്കും​ ​പു​തി​യ​വ​ഴി​യൊ​രു​ക്കും.​ഓ​ൺ​ലൈ​ൻ​ ​ച​ല​ച്ചി​ത്രോ​ത്സ​വ​ങ്ങ​ൾ​ ​ജ​ന​കീ​യ​മാ​കു​ന്നു​വെ​ന്ന​റി​യു​ന്ന​തി​ൽ​ ​സ​ന്തോ​ഷ​മു​ണ്ട്.​ ലോ​ക​മൊ​ട്ടാ​കെ​യു​ള്ള​ ​ച​ല​ച്ചി​ത്ര​ക​ലാ​കാ​ര​ൻ​മാ​രു​മാ​യി​ ​ഇ​ട​പ​ഴ​കാ​നും​ ​ഈ​ ​അ​വ​സ​രം​ ​പ്ര​യോ​ജ​നം​ ​ചെ​യ്യും​. മോ​ഹ​ൻ​ലാൽ പറഞ്ഞു.

15 ചിത്രങ്ങളാണ് ഇത്തവണ മത്സരവിഭാഗത്തിലുള്ളത്. മലയാള സിനിമയുടെ പ്രശസ്ത സംവിധായകൻ പ്രിയദർശൻ, പ്രസന്ന വിതനഗെ (ശ്രീലങ്ക), അബൂബക്കർ ഷോകി (ഓസ്ട്രിയ), റുബയ്യാത്ത് ഹൊസൈൻ (ബംഗ്ലാദേശ്) എന്നിവരും ജൂറി അംഗങ്ങളാണ്. ഡാനിഷ് സംവിധായകൻ തോമസ് വിന്റർബെർഗിന്റെ അനതർ റൗണ്ടാണ് ഉദ്ഘാടനചിത്രം. കിയോഷി കുറസോവയുടെ വൈഫ് ഓഫ് എ സ്പൈ ആണ് സമാപനചിത്രം. കൃപാൽ കലിതയുടെ ബ്രിഡ്ജ്, സിദ്ധാർഥ്‌ ത്രിപാഠിയുടെ എ ഡോഗ് ആൻഡ് ഹിസ് മാൻ, ഗണേശ് വിനായകൻ സംവിധാനംചെയ്ത തേൻ എന്നിവയാണ് മത്സരവിഭാഗത്തിലുള്ള ഇന്ത്യൻ ചിത്രങ്ങൾ. 23 ഫീച്ചർ സിനിമകളും 20 നോൺ ഫീച്ചർ സിനിമകളുമാണ് ഇന്ത്യൻ പനോരമ വിഭാഗത്തിലുള്ളത്. മലയാളത്തിൽനിന്ന് അഞ്ച് ഫീച്ചർ ചിത്രങ്ങളും ഒരു നോൺ ഫീച്ചർ ചിത്രവും ഈ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

മലയാളം ,തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ നിന്നും നിരവധിച്ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. അതിൽ സിദ്ദിഖ് പരവൂരിന്റെ ‘താഹിറ’, മുഹമ്മദ് മുസ്തഫ സംവിധാനംചെയ്ത ‘കപ്പേള’ ,പ്രദീപ് കാളിപുറം സംവിധാനംചെയ്ത ‘സേഫ്’, ഫഹദ് ഫാസിലിന്റെ അൻവർ റഷീദ് ചിത്രം ‘ട്രാൻസ്’, ആസിഫ് അലി നായകനായ നിസാം ബഷീർ സംവിധാനംചെയ്ത ‘കെട്ട്യോളാണ് എന്റെ മാലാഖ’,എന്നിവയാണ് ഫീച്ചർവിഭാഗത്തിൽ ഇടംപിടിച്ചിരിക്കുന്ന മലയാള സിനിമകൾ. ജയറാം, കുചേലനായി വേഷമിടുന്ന സംസ്കൃതസിനിമ ‘നമോ’യും പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. വിജീഷ് മണിയാണ് ചിത്രത്തിന്റെ സംവിധായകൻ. ശരൺ വേണുഗോപാലിന്റെ ‘ഒരു പാതിരാസ്വപ്നം പോലെ’ ആണ് നോൺ ഫീച്ചർ വിഭാഗത്തിലേക്ക് മലയാളത്തിൽനിന്ന്‌ ഇടംപിടിച്ച ചിത്രം. ധനുഷും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വെട്രി മാരന്റെ തമിഴ് ചിത്രം ‘അസുരൻ’. അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ്‌ രാജ്പുത് നായകനായ നിതേഷ് തിവാരിയുടെ ‘ചിച്ചോറെ’, താപ്‌സി പന്നു, ഭൂമി പഡ്‌നേക്കർ എന്നിവർ വേഷമിട്ട തുഷാർ ഹിരനന്ദാനി ചിത്രം ‘സാൻഡ് കി ആംഗ്’, എന്നിവയാണ് പട്ടികയിൽ ഇടംനേടിയ മറ്റുചിത്രങ്ങൾ. കൺട്രി ഫോക്കസ് വിഭാഗത്തിൽ ബംഗ്ലാദേശിൽനിന്നുള്ള ചിത്രങ്ങളാണ് ഇത്തവണ മേളയിലുള്ളത്.

Related Articles

Latest Articles