Tuesday, May 7, 2024
spot_img

വെമ്പായം ബൈക്ക് അപകടത്തിൽ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം; ഒരാൾ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: വെമ്പായത് ​ ബൈക്കുകള്‍ (Bike) കൂട്ടിയിടിച്ച്‌​ രണ്ട്​ യുവാക്കൾക്ക് ദാരുണാന്ത്യം. വെഞ്ഞാറമൂട് സ്വദേശി രാഹുൽ(23) ഇടിക്കും തല സ്വദേശി അഭിഷേക്( 22) എന്നിവരാണ് മരിച്ചത്. രാഹുലിനൊപ്പം ബൈക്കിലുണ്ടായിരുന്ന അരുണിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി പതിനൊന്നോടെ കന്യാകുളങ്ങര പെട്രോൾപമ്പിന് സമീപം രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച്‌ തീകത്തിയാണ്‌ അപകടം. ഇടിയുടെ ആഘാതത്തില്‍ ഒരു ബൈക്കിലേക്ക് തീ പടര്‍ന്നു പിടിക്കുകയും ചെയ്തു. പെട്രോള്‍ പമ്പിൽ നിന്നും ഫയര്‍ എക്സ്​റ്റിഗ്വിഷര്‍ ഉപയോഗിച്ചാണ്​ നാട്ടുകാര്‍ തീയണച്ചത്​. ബൈക്കുകള്‍ അമിതവേഗതയിലായിരുന്നുവെന്ന്​ ദൃസാക്ഷികള്‍ പറഞ്ഞു.

എംസി റോഡ് ആയതുകൊണ്ട് തന്നെ നൂറുകണക്കിന് വാഹനങ്ങളാണ് ഒരേസമയം കടന്നുപോകുന്നത് രക്ഷാപ്രവർത്തകർ കേണപേക്ഷിച്ചിട്ടും ആരും മനുഷ്യത്വം കാണിക്കാൻ തയ്യാറായില്ല എന്നും ദൃക്സാക്ഷികൾ പറയുന്നു. വെഞ്ഞാറമൂട് പൊലീസ് ജീപ്പിലും ആംബുലൻസിലും ആയിട്ടാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്.

Related Articles

Latest Articles